പ്രായത്തെ വെല്ലുന്ന മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യം

ഏറ്റവും പ്രിയമുള്ള ഭക്ഷണം ബിരിയാണെന്ന് തുറന്നുപറയുമ്പോഴും അതൊക്കെ വല്ലപ്പോഴുമേ ഈ നടന്റെ തീന്‍മേശയിലുണ്ടാവൂ. വീട്ടുവീഴ്ചയില്ലാത്ത വ്യായാമവും വെള്ളിത്തിരയുടെ മായാലോകം തരുന്ന മറ്റു പ്രലോഭനങ്ങളും അതിജീവിച്ച് മുന്നോട്ടുപോകുന്നതിലൂടെ മമ്മൂട്ടി തെളിയിക്കുന്നത് നടനെന്ന നിലയിലുള്ള തന്റെ പ്രതിബദ്ധതയാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അവന്റെ ശരീരം ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് ആത്മനിഷ്ഠയോടെ ജീവിയ്ക്കുന്നതാണ് താരത്തിന്റെ ഇനിയും മങ്ങാത്ത യുവത്വത്തിന്റെ രഹസ്യം.
കാര്യമിതൊക്കെയാണെങ്കിലും പ്രായമാവുകയെന്നത് ഒരു പ്രകൃതി നിയമമാണ്. മമ്മൂട്ടിയ്‌ക്കെന്നല്ല ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവാത്ത പ്രപഞ്ചനിയമം. ഓരോ സെപ്റ്റംബര്‍ ഏഴിനും മമ്മൂട്ടി ജന്മദിനമാഘോഷിയ്ക്കുമ്പോള്‍ ഒരു ചോദ്യമുയരാറുണ്ട്. മമ്മൂട്ടിയ്‌ക്കെത്ര വയസ്സ്?
അടുത്തപേജില്‍


Click it and Unblock the Notifications