»   » മദിച്ചു തിമിര്‍ക്കാന്‍ താപ്പാന വരുന്നു

മദിച്ചു തിമിര്‍ക്കാന്‍ താപ്പാന വരുന്നു

Posted By:
Subscribe to Filmibeat Malayalam
Thappana
മമ്മൂട്ടിയെ നായകനാവുന്ന താപ്പാനയുടെ ചിത്രീകരണ ജോലികള്‍ തുടങ്ങുന്നു. ഗോകുലം പാര്‍ക്ക് ഇന്നില്‍ നടന്ന താപ്പാനയുടെ പൂജ ചടങ്ങുകളില്‍ മമ്മൂട്ടിയ്ക്ക് പുറമെ വെള്ളിത്തിരയിലെ ഒട്ടേറെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

ദിലീപ്, കോളിവുഡ് സംവിധായകനും നടനുമായ ശശി കുമാര്‍, സമുദ്രക്കനി, ജോഷി, സിബി മലയില്‍, മേജര്‍ രവി, ജോസ് തോമസ്, എം പദ്മകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എം സിന്ധുരാജിന്റെ തിരക്കഥയില്‍ ജോണി ആന്റണി സംവിധനം ചെയ്യുന്ന ചിത്രത്തില്‍ ചാര്‍മ്മിയാണ് നായിക. കാട്ടുചെമ്പകത്തിനും ആഗതനും ശേഷം ചാര്‍മി നായികയാവുന്ന മൂന്നാമത്തെ ചിത്രമാണ് താപ്പാന. മുരളി ഗോപിയും സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് താപ്പന നിര്‍മിയ്ക്കുന്നത്. കൊച്ചിയാണ് താപ്പാനയുടെ ലൊക്കേഷന്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam