»   » വാഴ്‌വേ മായം: സത്യന്റെ റോളില്‍ മമ്മൂട്ടി?

വാഴ്‌വേ മായം: സത്യന്റെ റോളില്‍ മമ്മൂട്ടി?

Posted By:
Subscribe to Filmibeat Malayalam

ഒരു താരത്തിന്റെ അസ്തമയത്തിനും മറ്റൊരു താരത്തിന്റെ ഉദയത്തിനും സാക്ഷ്യം വഹിച്ച ചിത്രമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍.. മലയാളത്തിന്റെ അഭിനയചക്രവര്‍ത്തി സത്യന്റെ അവസാനചിത്രമായ അനുഭവങ്ങള്‍ പാളിച്ചകളില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഓടിവന്നുകൊണ്ടാണ് മമ്മൂട്ടി വെള്ളിത്തിരയില്‍ ഹരിശ്രീ കുറിയ്ക്കുന്നത്. സത്യന്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആഴവും വൈവിധ്യവുമേറിയ കഥാപാത്രങ്ങള്‍ പിന്‍കാലത്ത് മമ്മൂട്ടിയിലൂടെയാണ് മലയാളി കണ്ടത്.

ഇപ്പോഴിതാ സത്യന്‍ അനശ്വരമാക്കിയ ഒരു കഥാപാത്രം ഒരിയ്ക്കല്‍ കൂടി പുനര്‍ജ്ജനിയ്ക്കുകയാണ്. അതൊരു പക്ഷേ മമ്മൂട്ടിയിലൂടെയാവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. കെ.എസ്. സേതുമാധവന്റെ സംവിധാനത്തില്‍ സത്യനും ഷീലയും നായികാ നായകന്മാരായഭിനയിച്ച് 1970 ല്‍ പുറത്തുവന്ന 'വാഴ്‌വേമായത്തിന്റെ റീമേക്കാണ് മമ്മൂട്ടിയെ തേടിയെത്തുന്നത്.

42 വര്‍ഷങ്ങള്‍ക്ക ്‌ശേഷം വീണ്ടം ജീവന്‍ വാഴ്‌വേ മായത്തിന്റെ സംവിധായകന്‍ ഷാജൂണ്‍ കാര്യാലാണ്. കാലത്തിനൊത്ത ചിലമാറ്റങ്ങള്‍ വരുത്തി ബാബു ജനാര്‍ദ്ദനനാണ് വാഴവേ മായത്തിന്റെ തിരക്കഥ രചിയ്ക്കുന്നത്. സുധി എന്ന സംശയരോഗിയായ ഭര്‍ത്താവിന്റെ വേഷത്തിലായിരുന്നു സത്യന്‍ വാഴ്‌വേ മായത്തില്‍ അഭിനയിച്ചത്. മമ്മൂട്ടിയെ മുന്നില്‍ക്കണ്ടാണ് ചിത്രം ഒരുക്കുന്നതന്നാണ് റിപ്പോര്‍ട്ടുകള്‍.

പഴയ വാഴ്‌വേ മായത്തിന്റെ കഥ അയ്യനേത്തിന്റേതും തിരക്കഥ തോപ്പില്‍ ഭാസിയുടേതുമായിരുന്നു. എം.ഒ ജോസഫായിരുന്നു നിര്‍മ്മാണം. സത്യനും ഷീലക്കും പുറമേ ശങ്കരാടി, കെ.പി. ഉമ്മര്‍, ബഹദൂര്‍, അടൂര്‍ ഭാസി, കെ.പി. എ.സി.ലളിത എന്നിവരും അഭിനയിച്ചിരുന്നു.

തച്ചിലേടത്ത് ചുണ്ടന്‍, ഡ്രീംസ് എന്നീ സിനിമകള്‍ മുമ്പ് ഷാജൂണ്‍ കാര്യാല്‍ ബാബു ജനാര്‍ദ്ദനന്‍ ടീം ഒരുക്കിയിട്ടുണ്ട്. എന്തായാലും വാഴ്വേമായം റീമേക്ക് ചെയ്യുന്നത് പഴയ തലമുറയിലെ പ്രേക്ഷകരിലും ആവേശം പകരുന്ന സംഗതിയാണ്. 1982 ല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ട 'വാഴ്‌വേ മായ'ത്തില്‍ നായികാ നായകന്മാരായഭിനയിച്ചത് ശ്രീദേവിയും കമലാഹാസനുമായിരുന്നു.തമിഴിലും വാണിജ്യ വിജയം നേടിയിരുന്നു ഈ ചിത്രം. ഡിസ്‌കോ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒ.വി.മാത്യുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam