»   » പൂമുഖപടിയിലെ ഭാര്യ വീണ്ടും

പൂമുഖപടിയിലെ ഭാര്യ വീണ്ടും

Posted By:
Subscribe to Filmibeat Malayalam

പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ... ഒരു കാലത്ത്‌ മലയാളിയുടെ ചുണ്ടുകളില്‍ തത്തിക്കളിച്ച ഈ ഗാനം പുതിയ ഈണത്തിലും പുതിയ സ്വരലയ താളങ്ങളോടെയും വീണ്ടുമെത്തുന്നു.

എണ്‍പതുകളില്‍ രാക്കുയിലിന്‍ രാഗസദസ്സില്‍ എന്ന സിനിമയ്‌ക്കു വേണ്ടി എം ജി രാധാകൃഷ്‌ണന്‍ സംഗീതം പകര്‍ന്ന്‌ ഗാനഗന്ധര്‍വന്‍ യേശുദാസ്‌ ആലപിച്ച ഗാനം വര്‍ഷങ്ങള്‍ക്ക്‌ ശേഷം 'ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിന്‌ വേണ്ടിയാണ്‌ വീണ്ടും പൊടി തട്ടിയെടുക്കുന്നത്‌.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും സുഹാസിനിയും മനോഹരമായി അഭിനയിച്ച ഈ ഗാനരംഗത്തില്‍ ഇത്തവണ ജയസൂര്യയും നവ്യയുമാണ് ഭാര്യയും ഭര്‍ത്താവുമാകുന്നത്. ഗാനമാലപിയ്‌ക്കുന്നത്‌ യേശുദാസിന്റെ മകന്‍ വിജയ്‌ യേശുദാസാണെന്ന പ്രത്യേകതയുമുണ്ട്‌.

കൃഷ്‌ണ പൂജപ്പുരയുടെ തിരക്കഥയില്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിയ്‌ക്കുകയാണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam