»   » ശ്രീനിവാസന്‍ അഭിനയം കുറയ്ക്കുന്നു

ശ്രീനിവാസന്‍ അഭിനയം കുറയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/06-mohanlal-clever-actor-sreenivasan-2-aid0032.html">Next »</a></li></ul>
Sreenivasan
താരങ്ങളല്ല അവരെ ചുറ്റി നില്‍ക്കുന്നവരാണ് കുഴപ്പങ്ങളുണ്ടാക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. തന്റെ സിനിമകള്‍ കണ്ട് കൂവുന്നവര്‍ വിവരവും സഹിഷ്ണുതയും ഇല്ലാത്തവരാണെന്നും ഒരു പ്രമുഖ സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീനി തുറന്നടിച്ചു.

സിനിമകളില്‍ എത്രയോ രാഷ്ട്രീയക്കാരെ കളിയാക്കുന്നു. അവരാരും വിവാദവുമായി വരുന്നില്ല. യുദ്ധം ചെയ്യുന്നുമില്ല. വ്യക്തികളെക്കാള്‍ വലുതല്ല പ്രസ്ഥാനങ്ങളെന്ന് വിവരമുള്ളവര്‍ തിരിച്ചറിയും. മോഹന്‍ലാല്‍ നല്ല വിവരമുള്ളയാളാണ്. സരോജ് കുമാര്‍ പോലുള്ള സിനിമകള്‍ കണ്ട് ലാല്‍ പൊട്ടിച്ചിരിയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അതാണ് പ്രശ്മില്ലെന്ന് ലാലും പറഞ്ഞത്. എനിയ്ക്ക് കുറെ കാര്യങ്ങള്‍ പറയണമെന്ന് തോന്നി അത് കൊള്ളേണ്ടിടത്ത് കൊണ്ടു-ശ്രീനി പറഞ്ഞു.

സിനിമാഭിനയം കുറയ്ക്കുകയാണെന്ന സൂചനകളും അഭിമുഖത്തില്‍ ശ്രീനി നല്‍കുന്നുണ്ട്. സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അനുഗ്രഹീത നടന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിരിയ്ക്കുന്നത്.

അഭിനയത്തിന്റെ തിരക്കുകള്‍ വായന, സിനിമ കാണല്‍, ആലോചന തുടങ്ങിയവയെയെല്ലാം ബാധിച്ചു. അഭിനയിക്കാനാണ് ചെല്ലുന്നതെങ്കിലും മറ്റുപല കാര്യങ്ങളിലും ഇടപെടേണ്ടി വരുന്നു ഇനിയതു വയ്യ. ചില തോന്നലുകളാണ് സിനിമയിലേക്ക് നയിക്കുന്നത്. വിജയമുണ്ടാക്കാനായി ചേര്‍ക്കുന്ന ഘടകള്‍ ചിലപ്പോള്‍ അത് പരാജയപ്പെടാം. ഞാനും അത് അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ സിനിമകള്‍ കോപ്പിയടിയ്ക്കുന്നതിന് ഞാന്‍ എതിരാണ്. പണമോഹം കൊണ്ടാണ് അതുചെയ്യുന്നത്. രസകരമെന്ന് തോന്നുന്നുണ്ടെങ്കില്‍ മാത്രമേ ഇനി അഭിനയിക്കൂ

മോഹന്‍ലാലുമായി വീണ്ടും ഒന്നിയ്ക്കുന്നുവെന്നതിനെപ്പറ്റിയുള്ള ചോദ്യത്തിനും ശ്രീനി അഭിമുഖത്തില്‍ ഉത്തരം നല്‍കുന്നുണ്ട്.
അടുത്ത പേജില്‍
നാടോടിക്കാറ്റ് ഇനി സാധ്യമല്ല-ശ്രീനി

<ul id="pagination-digg"><li class="next"><a href="/news/06-mohanlal-clever-actor-sreenivasan-2-aid0032.html">Next »</a></li></ul>
English summary
"Saroj Kumar's character was not based on any star in the industry. The film was just a humourous take on Mollywood and it would help if people did not take it personally,"

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam