മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്നു

ദിലീപിന്റെ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവലാന്റെ അവസാന മിനുക്കുപണികളിലാണ് സംവിധായകനിപ്പോള്‍. ഇതിന് ശേഷം സല്‍മാനെ നായകനാക്കി ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാനാണ് സിദ്ദിഖിന്റെ പ്ലാന്‍. ഇതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കുക.
ലാലിന്റെ വലംകൈയ്യായ ആന്റണിപെരുമ്പാവൂരാണ് സിദ്ദിഖ് ചിത്രം നിര്‍മിയ്ക്കുന്നത്. 2011 ഓണത്തിന് റിലീസ് ചെയ്യാനാണ് പ്ലാനിടുന്നതെങ്കിലും ഇത് നീണ്ടുപോകാനാണ് സാധ്യതയെന്ന് സൂചനകളുണ്ട്.


Click it and Unblock the Notifications











