»   » പുതുമയില്ലാത്ത കാര്യസ്ഥന്‍

പുതുമയില്ലാത്ത കാര്യസ്ഥന്‍

Posted By:
Subscribe to Filmibeat Malayalam
Dileep and Akhila
ദിലീപിന്റെ നൂറാമത്തെ ചിത്രമെന്ന പ്രത്യേകതയുമായ കാര്യസ്ഥന്‍ എന്ന ചിത്രം ദീപാവാലി ദിനത്തില്‍ പ്രദര്‍ശനത്തിനെത്തി. നവാഗതനായ തോംസണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനം വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

എന്നാല്‍ ശരാശരി ചിത്രമെന്ന പ്രിതകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ദിലീപിന്റെ ആരാധകരെ ലക്ഷ്യമിട്ടുകൊണ്ടുതന്നെയാണ് സിബി കെ തോമസ്-ഉദയകൃഷ്ണ കൂട്ടുകെട്ട് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, കല്യാണരാമന്‍ എന്നിവയുടെ അടുത്തെങ്ങും കാര്യസ്തന്‍ എത്തില്ലെന്നാണ് സൂചന.

രണ്ടു തറവാകള്‍ തമ്മിലുള്ള കുടിപ്പക അവസാനിപ്പിച്ച് സൗഹൃദത്തിലാക്കാന്‍ ശ്രമിക്കുന്ന കാര്യസ്ഥന്റെ വേഷമാണ് ദിലീപിന്. രണ്ടു തറവാടുകളുടെ കാരണവന്മാരായി മധുവും ജി കെ പിള്ളയുമാണ് അഭിനയിച്ചിരിക്കുന്നത്.

ഇതില്‍ ഒരു തറവാട്ടിലെ കൊച്ചുമകനായ ദിലീപിന്റെ കഥാപാത്രം കൃഷ്ണനുണ്ണി മറ്റേ തറവാട്ടിലെത്തി കാര്യസ്ഥനാവുകയാണ്. ദിലീപിനൊപ്പം സഹായിയായി സുരാജ് എത്തുന്നു.ദിലീപിന്റെയും സുരാജിന്റെയും പ്രകടനം തന്നെയാണ് സിനിമയുടെ ജീവന്‍.

തറവാട്ടിലെ ഇരട്ടകളായ ശ്രീബാല(അഖില)യുടെയും ശ്രീദേവി(നന്ദന)യുടെയും വിവാഹം മുടങ്ങുന്നതോടെ പ്രശ്‌നസങ്കീര്‍ണമായ മുഹൂര്‍ത്തങ്ങളിലേക്ക് കാര്യസ്ഥന്‍ പ്രവേശിക്കുകയാണ്. നായികയ്‌ക്കോ വലിയൊരു താരനിരയ്‌ക്കോ വെറുതെ വന്നുപോകാമെന്നല്ലാതെ കാര്യമായ റോളുകളൊന്നും സിനിമയിലില്ല.

ഒരു ഗാനരംഗത്ത് മലയാളത്തിലെ സീരിയല്‍ താരങ്ങളില്‍ ഒട്ടുമിക്കപേരും ചുവടുവച്ചത് രസകരമായി. ബേണി ഇഗ്‌നേഷ്യസാണ് കാര്യസ്ഥന് സംഗീതം നല്‍കിയിരിക്കുന്നത്.

ആകെ 40 ഓളം കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ നീറ്റ ആന്റോ നിര്‍മിച്ച ചിത്രം 65 കേന്ദ്രങ്ങളിലാണ് പ്രദര്‍ശനത്തിനെത്തിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam