»   » അന്‍വറിലൂടെ പ്രകാശ് രാജ് വീണ്ടും മോളിവുഡില്‍

അന്‍വറിലൂടെ പ്രകാശ് രാജ് വീണ്ടും മോളിവുഡില്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj And Prakash Raj
വില്ലത്തരങ്ങള്‍ക്ക് പുതിയ ഭാവം നല്‍കിയ തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് വീണ്ടും മലയാളത്തില്‍. പൃഥ്വിരാജിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന അന്‍വറിലൂടെയാണ് പ്രകാശ് രാജ് വീണ്ടും മോളിവുഡിലെത്തുന്നത്.

2005ല്‍ പുറത്തിറങ്ങിയ ദിലീപിന്റെ പാണ്ടിപ്പടയാണ് പ്രകാശിന്റെ ഇതിന് മുമ്പത്തെ മലയാള ചിത്രം. പ്രിയദര്‍ശന്റെ കാഞ്ചീവരത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരം സ്വന്തമാക്കിയ പ്രകാശ് രാജ് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡിലും തന്റെ സാന്നിധ്യം രേഖപ്പെടുത്തിക്കഴിഞ്ഞു.

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി എന്നിവയ്ക്ക്‌ ശേഷം അമല്‍ ഒരുക്കുന്ന അന്‍വര്‍ തീവ്രവാദമാണ് പശ്ചാത്തലമാക്കുന്നത്. അമലും പൃഥ്വിയും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രത്തിലെ നായികയായെത്തുന്നത് മമ്തയാണ്. ഇതാദ്യമായാണ് മംമ്ത പൃഥ്വിയുടെ നായികയാവുന്നത്. ഷാജി കൈലാസിന്റെ രഘുപതി രാഘവ രാജാറാമില്‍ നായികയായി മമ്തയെ നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ചിത്രം നീട്ടിവെയ്ക്കപ്പെട്ടതോടെ അന്‍വര്‍ ഇരുവരും ഒന്നിയ്ക്കുന്ന ആദ്യ ചിത്രമായി മാറുകയാണ്.

സെലിബ്‌സ് ആന്‍ഡ് റെഡ് കാര്‍പ്പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് നിര്‍മ്മിയ്ക്കുന്ന അന്‍വറിന്റെ തിരക്കഥയൊരുക്കുന്നത് അമല്‍ നീരദും ആര്‍ ഉണ്ണിയും ചേര്‍ന്നാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് പൂജ നടന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയില്‍ ആരംഭിയ്ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam