»   » വീട്ടിലേയ്ക്കുള്ള വഴി പൃഥ്വി ഹിന്ദിയിലെടുക്കുന്നു?

വീട്ടിലേയ്ക്കുള്ള വഴി പൃഥ്വി ഹിന്ദിയിലെടുക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Veettilekkulla Vazhi
ഇത്തവണ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രമായ വീട്ടിലേയ്ക്കുള്ള വഴി അന്യഭാഷകളിലേയ്ക്ക റീമേക്ക് ചെയ്യുന്നു. ഇതിനായുള്ള റീമേക്ക് അവകാശം ചിത്രത്തില്‍ നായകനായ പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുകയാണ്.

ഹിന്ദിയിലാണ് ചിത്രം ആദ്യമെടുക്കുന്നതെന്നാണ് സൂചന. ഇത് പൃഥ്വിരാജ് തന്നെയായിരിക്കും സംവിധാനം ചെയ്യുകയെന്നും സൂചനയുണ്ട്. ഈ ചിത്രം കൂടുതല്‍ വലിയൊരു ക്യാന്‍വാസില്‍ ചെയ്യാനാഗ്രമുണ്ടെന്നുള്ള പൃഥ്വിയുടെ വാക്കുകള്‍ ഇതിനുള്ള സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ വിഷയം ഹിന്ദിയില്‍ എടുക്കുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമെന്നും ബജറ്റിന്റെ കാര്യത്തില്‍ വ്യാപ്തി കൂടുമെന്നും പൃഥ്വി പറയുന്നു. 2012ല്‍ എന്തായാലും താനൊരു ചിത്രം സംവിധാനം ചെയ്യുമെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. അത് ഒരുപക്ഷേ വീട്ടിലേയ്ക്കുള്ള വഴിയുടെ ഹിന്ദി പതിപ്പ് തന്നെയാകും.

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി ഒരു യാത്രയുടെ കഥയാണ്. ദില്ലിയില്‍ നടന്ന ഒരു തീവ്രവാദി ആക്രമണത്തില്‍ മനുഷ്യബോംബായി വരുന്ന സ്ത്രീ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാകുന്നു

ചിത്രത്തില്‍ പൃഥ്വിരാജിന് ഒരു ജയില്‍ ഡോക്ടറുടെ വേഷമാണ് മനുഷ്യബോംബായി വരുന്ന യുവതി മരിക്കുന്നതിന് മുമ്പ് മകനെ ഡോക്ടറെ ഏല്‍പ്പിച്ച് അവന്റെ അച്ഛന്റെയടുത്തെത്തിക്കാന്‍ ആവശ്യപ്പെടുകയാണ്. ഈ കുട്ടിയുമായി അവന്റെ അച്ഛനെത്തേടി പൃഥ്വിരാജ് നടത്തുന്ന യാത്രയാണ് ചിത്രം.

ഒട്ടേറെ തടസ്സങ്ങള്‍ക്കും മാറ്റിവെയ്ക്കലുകള്‍ക്കുമൊടുവിലാണ് ചിത്രം കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയത്.

English summary
Actor Prithviraj may direct the Hindi version of National award winning movie Veettilekkulla Vazhi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam