രംഭ വീണ്ടും നിര്‍മാതാവായി

താരത്തിന്റെ ഹോം പ്രൊഡക്ഷനായ പരിജയ് ക്രിയേഷന്‍സ് നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നത് രംഭ തന്നെയാണ്. അരവിന്ദ്, റിയാസ് ഖാന്‍, പ്രകാശ് രാജ്, സമ്പത്ത്, മുമൈദ് ഖാന്‍, ഗീതാ വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
ശ്രീലങ്കയില്‍ ചിത്രീകരിച്ച ഇനിയും പേരിടാത്ത ഈ ബിഗ് ബജറ്റ് ചിത്രം സെപ്‌റ്റംബര്‍ ആദ്യവാരത്തോടെ തിയറ്ററുകളിലെത്തും.
ഇത് രണ്ടാം തവണയാണ് രംഭ നിര്‍മാതാവിന്റെ വേഷമണിയുന്നത്. 2003ല്‍ ജ്യോതിക, ലൈല എന്നിവര്‍ക്കൊപ്പം രംഭയും തകര്‍ത്തഭിനയിച്ച അഭിനയിച്ച ത്രീ റോസസ് എന്ന തമിഴ ചിത്രമാണ് ഇതിന് മുമ്പ് രംഭ നിര്‍മ്മിച്ചത്. ഹോളിവുഡിലെ മെഗാഹിറ്റായ ചാര്‍ലി എയ്‌ഞ്ചല്‍സിന്റെ റീമേക്ക് പക്ഷേ ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായിരുന്നു.
ത്രീ റോസസ് നിര്‍മാതാവ് പരിജയ് ക്രിയേഷന്‍സ് മലയാളം രംഭ ശ്രീലങ്ക producer rambha sri lanka three roses


Click it and Unblock the Notifications