»   » 3 നായകന്‍മാരുമായി ഹാപ്പി ഹസ്‌ബന്‍ഡ്‌സ്‌

3 നായകന്‍മാരുമായി ഹാപ്പി ഹസ്‌ബന്‍ഡ്‌സ്‌

Posted By:
Subscribe to Filmibeat Malayalam
Jayasurya
വിവാഹം വെറും കുട്ടിക്കളിയല്ലെന്ന്‌ മലയാളികളെ ഓര്‍മ്മിപ്പിച്ച ഇവര്‍ വിവാഹിതരായാല്‍ എന്ന സൂപ്പര്‍ ഹിറ്റിന്‌ ശേഷം സജി സുരേന്ദ്രന്‍ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്‌ കടക്കുന്നു. ഹാപ്പി ഹസ്‌ബന്‍ഡ്‌സ്‌ എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തില്‍ ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്‌ എന്നിങ്ങനെ മൂന്ന്‌ നായകന്‍മാരാണുണ്ടാവുക.

ആദ്യ ചിത്രത്തില്‍ വിവാഹത്തിന്റെ നൂലാമാലകളെക്കുറിച്ചാണ്‌ സജി പറഞ്ഞതെങ്കില്‍ ഹാപ്പി ഹസ്‌ബന്‍ഡ്‌സില്‍ സന്തുഷ്ടമായ കുടുംബ ജീവിതത്തില്‍ ഭര്‍ത്താക്കന്‍മാരുടെ സ്ഥാനം എത്രത്തോളമുണ്ടെന്നാണ്‌ സംവിധായകന്‍ പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തരുന്നത്‌. നര്‍മ്മത്തിന്റെ മെമ്പാടിയോടെ ഒരുക്കുന്ന ഈ കുടുംബ ചിത്രം ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ്‌ നിര്‍മ്മിയ്‌ക്കുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ആദ്യ ചിത്രത്തിലൂടെ നേടിയ മികച്ച സംവിധായകനെന്ന പേര്‌ തുടര്‍ന്നും നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെ ഏറെ ശ്രദ്ധയോടെയാണ്‌ സജി സുരേന്ദ്രന്‍ പുതിയ ചിത്രത്തെ സമീപിയ്‌ക്കുന്നത്‌. ഒരു കുടുംബ ചിത്രത്തിന്‌ വേണ്ട കോമഡിയും സെന്റിമെന്റ്‌സും ചേരുപടിചേര്‍ത്ത്‌ കൃഷ്‌ണ പൂജപ്പുരയാണ്‌ ഹാപ്പി ഹസ്‌ബന്‍ഡ്‌സിന്റെ തിരക്കഥയൊരുക്കുന്നത്‌.

സലീം കുമാര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌ തുടങ്ങിയ ഹാസ്യതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ നാല്‌ നായികമാരാണുണ്ടാവുക. ഇവര്‍ ആരൊക്കെയാണ്‌ കാര്യം തീരുമാനിച്ചു വരികയാണ്‌. മിനി സ്‌ക്രീനില്‍ നിന്നും സിനിമയിലെത്തിയ സജി തന്റെ സ്ഥിരം ക്രൂവിനെ തന്നെയാണ്‌ പുതിയ ചിത്രത്തിലും സഹകരിപ്പിയ്‌ക്കുന്നത്‌.

ഗിരീഷ്‌ പുത്തഞ്ചേരി, വയലാര്‍ ശരത്‌ എന്നിവരുടെ വരികള്‍ക്ക്‌ എം ജയചന്ദ്രന്‍ ഈണം പകരും. ക്യാമറ കൈകാര്യം ചെയ്യുന്നത്‌ അനില്‍ നായരാണ്‌. കൊച്ചി, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായിരിക്കും ഹാപ്പി ഹസ്‌ബന്‍ഡ്‌ ചിത്രീകരിയ്‌ക്കുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam