»   » സമീറയ്ക്ക് കള്ളന്റെ കോച്ചിംങ് ക്ലാസ്

സമീറയ്ക്ക് കള്ളന്റെ കോച്ചിംങ് ക്ലാസ്

Posted By:
Subscribe to Filmibeat Malayalam
Sameera Reddy
സെലിബ്രിറ്റികള്‍ക്ക് ഓണ്‍ലൈനില്‍ നിന്ന് പാര ലഭിയക്കുന്നത് പുതിയ കാര്യമല്ല. മിക്കവാറും അപരന്‍മാര്‍ സെലിബ്രിറ്റികളുടെ പേരില്‍ അക്കൗണ്ടുണ്ടാക്കുകയും അതില്‍ കയറി ഓരോ ഗുലുമാലൊപ്പിയ്ക്കുകയുമാണ് പതിവ്.

എന്നാല്‍ നടി സമീറ റെഡ്ഡിയ്ക്ക് മറ്റൊരു ദുരനുഭവമാണ് ഉണ്ടായത്. നടിയുടെ നാലു ലക്ഷം രൂപയാണ് ഒരു വിരുതന്‍ അടിച്ചു മാറ്റിയത്. താരത്തിന്റെ ഓണ്‍ലൈന്‍ അക്കൗണ്ട് ഹാക്ക് ചെയ്താണ് ഇയാള്‍ പണം തട്ടിയെടുത്തത്.

എന്നാല്‍ പണം തട്ടിയെന്നത് മാത്രമല്ല കഥയിലെ രസം. നാലു ലക്ഷം രൂപ പോക്കറ്റിലാക്കിയ ശേഷം അയാള്‍ സമീറയെ വിളിച്ചു. അക്കൗണ്ട് താന്‍ ഹാക്കു ചെയ്‌തെന്നും നാലു ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും അറിയിച്ചു.

ഞെട്ടിപ്പോയ താരം ഉടന്‍ തന്നെ തന്റെ അക്കൗണ്ട് പരിശോധിച്ചു. പറഞ്ഞ കാര്യം ശരിയാണെന്ന്് നടിയ്ക്ക് ബോധ്യപ്പെട്ടു. എന്തായാലും താന്‍ പറ്റിച്ചത് നടി സമീറയെ ആണെന്ന് ബോധ്യപ്പെട്ടതോടെ കള്ളന്‍ ഒരു ലക്ഷം രൂപ മടക്കി നല്‍കി.

കൂടെ അക്കൗണ്ട് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഫ്രീ ആയി കുറച്ച് ഉപദേശവും. എന്തായാലും ഇപ്പോള്‍ തനിയ്ക്ക് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താന്‍ തന്നെ പേടിയാണെന്ന് സമീറ പറയുന്നു.

English summary
Few days back Sameera Reddy was shocked to see that her credit card had been hacked by someone. And the interesting news is that the hacker actually called up the actress to tell her about it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X