»   » സത്യനും ശ്രീനിയും വീണ്ടും

സത്യനും ശ്രീനിയും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Sathyan And Srini
മലയാള ചലച്ചിത്രലോകത്തെ എക്കാലത്തെയും നല്ല കൂട്ടുകെട്ടുകളില്‍ ഒന്നാം സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ട്.

ഇവര്‍ ഒന്നിച്ചപ്പോഴൊക്കെ സിനിമ കണ്ട മലയാളികള്‍ക്ക് മനം നിറഞ്ഞ അനുഭവമുണ്ടായിരുന്നു. ഇവര്‍ വീണ്ടും ഒന്നിയ്ക്കുന്നു. രാഷ്ട്രീയ ചിത്രമാണ് ഇത്തവണ ഈ രണ്ട് ഫിലിം ജീനിയസ്സുകളും ചേര്‍ന്നൊരുക്കുന്നത്.

സമകാലിക രാഷ്ട്രീയത്തിന്റെ ആക്ഷേപഹാസ്യരൂപത്തിലുള്ള ആവിഷ്‌കാരമായിരിക്കും ചിത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയം വിഷയമാക്കി എടുത്ത സന്ദേശം എന്ന ക്ലാസിക് ചിത്രം പ്രേക്ഷകര്‍ മറന്നിരിക്കാന്‍ ഇടയില്ല, ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് സന്ദേഷം പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയത്.

ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ സംവിധാനം ചെയ്യുന്നതായിരിക്കും പുതിയ ചിത്രം. രാഷ്ട്രീയത്തെ ആക്ഷേപഹാസ്യ പരമായി സമീപിച്ചപ്പോഴെല്ലാം പ്രേക്ഷകര്‍ അത് സ്വീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ ചിന്തയുള്ള ചിത്രം എന്ന നിലയില്‍ മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയത് ശ്രീനിവാസന്‍ തന്നെ നായകനായ അറബിക്കഥയാണ്.

എന്തായാലും ചിരിപ്പിച്ച് എല്ലുനുറുക്കാന്‍ പാകത്തിലുള്ള ആക്ഷേപഹാസ്യവുമായിട്ടായിരിക്കും ശ്രീനിയും സത്യനും വരുകയെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam