»   » ശിക്കാര്‍ ക്ലൈമാക്‌സിലേക്ക്

ശിക്കാര്‍ ക്ലൈമാക്‌സിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Shikkar
മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ പ്രധാന പ്രൊജക്ടുകളിലൊന്നായ ശിക്കാറിന്റെ ഷൂട്ടിങ് ക്ലൈമാക്‌സിലേക്ക്. ഹൈദരാബാദിലെ പ്രധാന ഷെഡ്യൂള്‍ തീര്‍ത്തതിന് ശേഷം ശിക്കാര്‍ യൂണിറ്റ് കൊടൈക്കനാലിലേക്ക് പോകാനൊരുങ്ങുകയാണ്.

കൊടൈക്കനാലിലെ ഏഴു ദിവസത്തെ ഷൂട്ടിങിലൂടെ ശിക്കാറിന്റെ ജോലികള്‍ തീര്‍ക്കാമെന്നാണ് സംവിധായകന്‍ പദ്മകുമാറിന്റെ പ്രതീക്ഷ.

അമേരിക്കയില്‍ അവധിക്കാലം ചെലവഴിച്ചതിന് ശേഷം മടങ്ങിയെത്തുന്ന മോഹന്‍ലാല്‍ ജൂലൈ 17ന് ശിക്കാര്‍ യൂണിറ്റിനൊപ്പം ചേരും. അനന്യ, സ്‌നേഹ, മൈഥിലി, കലാഭവന്‍ മണി, ലാലു അലക്‌സ് എന്നിങ്ങനെ വന്‍താര നിര അണിനിരക്കുന്ന ചിത്രത്തെ വന്‍ പ്രതീക്ഷയോടെയാണ് ലാല്‍ ആരാധകര്‍ കാത്തിരിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam