»   » ഫാസില്‍-സിദ്ദിഖ്: ഗുരു-ശിഷ്യന്‍മാര്‍ ഒന്നിക്കുന്നു

ഫാസില്‍-സിദ്ദിഖ്: ഗുരു-ശിഷ്യന്‍മാര്‍ ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Sddique
ഫാസിലെന്ന സംവിധായകനെ ഒരുപക്ഷേ മലയാള സിനിമാപ്രേക്ഷകര്‍ മറന്നുകാണും. ഇപ്പോള്‍ ആ പേരുകേള്‍ക്കുമ്പോള്‍ അവര്‍ക്ക് ഓര്‍മ വരിക ഫഹദ് ഫാസിലെന്ന നടന്റെ മുഖമാവും.

ഒരു കാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ഫാസിലിന് ഇന്ന് കഷ്ടകാലമാണ്. കാലത്തിനൊപ്പം മുന്നേറാന്‍ സൃഷ്ടിച്ച പരീക്ഷണ ചിത്രങ്ങളെല്ലാം പരാജയം രുചിച്ചതോടെ സംവിധായകന്റെ മൂല്യവും ഇടിഞ്ഞുതാണു. പരാജയങ്ങള്‍ പാഠമാവാതെ വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ചതാണ് ഫാസിലിന് തിരിച്ചടിയായത്.

എന്തായാലും ഒരുതിരിച്ചുവരവിന് കൂടി ശ്രമിയ്ക്കുകയാണ് ഈ മുതിര്‍ന്ന സംവിധായകന്‍. കരിയറില്‍ കാലിടറിപ്പോയ ഫാസിലിന് താങ്ങാവുന്നത് പഴയ ശിഷ്യന്‍ സിദ്ദിഖാണ്. ബോഡിഗാര്‍ഡിലൂടെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയ സിദ്ദിഖിന് വമ്പന്‍ ഓഫറുകളാണ് ബോളിവുഡില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഈ തിരക്കുകള്‍ക്ക് ഒക്കെ അവധി കൊടുത്ത് പാച്ചിക്കയുടെ പുതിയ സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കാനുള്ള തീരുമാനത്തിലാണ് സിദ്ദിഖ്.

ബോളിവുഡില്‍ ഏത് സിനിമ ചെയ്യണമെന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോഴാണ് സിദ്ദിഖ് തന്റെ ഗോഡ്ഫാദറിന് വേണ്ടി ഈ കൊച്ചു മലയാള സിനിമയില്‍ തുടരുന്നത്. ഉയരങ്ങളിലെത്തിയിട്ടും മനസ്സില്‍ ഇപ്പോഴും നന്മയുള്ളവര്‍ക്കേ ഇതൊക്കെ സാധിയ്ക്കൂ. ഇതാണ് സിദ്ദിഖിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam