»   » പുരസ്‌ക്കാരവേദിയില്‍ മമ്മൂട്ടി-ലാല്‍ പോരാട്ടം

പുരസ്‌ക്കാരവേദിയില്‍ മമ്മൂട്ടി-ലാല്‍ പോരാട്ടം

Posted By:
Subscribe to Filmibeat Malayalam
Mammootty And Mohanlal
2009ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിയ്ക്കും. മികച്ച നടനു വേണ്ടിയുള്ള അവാര്‍ഡിനായി സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ മത്സരിയ്ക്കുന്നതാണ് ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിനെ ശ്രദ്ധേയമാക്കുന്നത്. ഇതിന് പുറമെ നടി, സംവിധായകന്‍ തുടങ്ങി സാങ്കേതിക വിദഗ്ധരുടെ വരെ അവാര്‍ഡുകള്‍ക്കു വേണ്ടി ഇത്തവണ കടുത്ത മല്‍സരമാണ് നടക്കുന്നത്.

പഴശ്ശിരാജ, പലേരിമാണിക്യം, കുട്ടിസ്രാങ്ക്, ലൗഡ് സ്പീക്കര്‍ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനവുമായാണ് മമ്മൂട്ടി മത്സരിയ്ക്കുന്നത്. അതേ സമയം ഭ്രമരം, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ സിനിമകളിലെ അനുപമമായ അഭിനയ മികവ് മോഹന്‍ലാലിന്റെ സാധ്യകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്. മമ്മൂട്ടിയ്ക്കും ലാലിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തി പത്താംനിലയിലെ ശ്രദ്ധേയമായ പ്രകടനവുമായി ഇന്നസെന്റും രംഗത്തുണ്ട്. ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രവുമായി തിലകനും രാമാനവുമായി ജഗതി ശ്രീകുമാറും മികച്ച നടനുള്ള മത്സരത്തില്‍ അണിചേരുന്നു.

മികച്ച നടിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ പദ്മ പ്രിയയും കനിഹയും ശര്‍ബാനി മുഖര്‍ജിയും ശ്വേതാ മേനോനും മല്‍സിക്കുന്നു. മനോജ് കെ ജയനും ശരത്കുമാറും മികച്ച രണ്ടാമത്തെ നടനുള്ള സാധ്യതയില്‍ മുന്നിലാണ്.

ഏറ്റവും കടുത്ത മല്‍സരം മികച്ച ചിത്രത്തിനും സംവിധായകനും വേണ്ടിയാണ്. പഴശ്ശിരാജ, പലേരിമാണിക്യം, കേരള കഫെ, ഭ്രമരം, കുട്ടിസ്രാങ്ക്, സൂഫി പറഞ്ഞ കഥ, രാമാനം തുടങ്ങി ചിത്രങ്ങളും ഇവയുടെ സംവിധായകരും മത്സരത്തിനെത്തുന്നതോടെ ജൂറി കമ്മിറ്റിയുടെ വിധി നിര്‍ണയം തീര്‍ത്തും ദുര്‍ഘടമാകും.

‌സാങ്കേതിക വിദഗ്ധരുടെ പുരസ്‌ക്കാര മേഖലയില്‍ റസൂല്‍ പൂക്കുട്ടിയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. മികച്ച ഗായകരാകാന്‍ യേശുദാസ്, ചിത്ര എന്നിവരോടൊപ്പം രാഹുല്‍ നമ്പ്യാരും ശ്രീകുമാറും, ശ്രേയ ഗോശാലും രംഗത്തുണ്ട്. സായ് പരാഞ്ജ്‌പെയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് പുരസ്‌ക്കാരങ്ങള്‍ നിര്‍ണയിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്കാണ് അവാര്‍ഡ് പ്രഖ്യാപിക്കുക.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam