»   » ട്രെയിന്‍ പാളം തെറ്റി; ജയരാജനെതിരെ തിയറ്ററുടമകള്‍

ട്രെയിന്‍ പാളം തെറ്റി; ജയരാജനെതിരെ തിയറ്ററുടമകള്‍

Posted By:
Subscribe to Filmibeat Malayalam
സംവിധായകന്‍ ജയരാജിനെതിരെ തിയറ്ററുടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത്. ജയരാജ് ചിത്രങ്ങള്‍ തങ്ങളുടെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കില്ലെന്ന് സംഘടന വ്യക്തമാക്കി.

മമ്മൂട്ടിയുടെ താരമൂല്യം മുതലാക്കി ജയരാജ് തങ്ങളെപ്പറ്റിച്ചുവെന്നാണ് തിയറ്ററുടമകളുടെ പരാതി. ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ദി ട്രെയിന്‍ റിലീസ് ചെയ്യും മുമ്പെ തിയറ്ററുകളില്‍ നിന്ന് അനധികൃതമായി പണംപിരിച്ചുവെന്നും മമ്മൂട്ടി ചിത്രമെന്ന് പേരില്‍ പ്രമോഷണല്‍ പരിപാടികള്‍ സംഘടിപ്പിച്ച വന്‍തുക നേടുകയും ചെയ്തുവെന്ന് അവര്‍ ആരോപിയ്ക്കുന്നു. സിനിമയില്‍ മമ്മൂട്ടിയുടെ സാന്നിധ്യം തീരെക്കുറവായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.

മുംബൈ തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ദി ട്രെയിന്‍ ബോക്‌സ്ഓഫീസില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. വന്‍ തുക അഡ്വാന്‍സ് നല്‍കി റിലീസ് ചെയ്ത സിനിമ മൂന്ന് ദിവസം കൊണ്ട് തിയ്യറ്റര്‍ വിട്ടത് വന്‍ നഷ്ടമാണ് തിയറ്ററര്‍ ഉടമകള്‍ക്ക് ഉണ്ടാക്കിയത്. ഇതൊക്കെ കണക്കിലെടുത്താണ് ജയരാജിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

അതേ സമയം സംഘടനയുടെ തീരുമാനത്തിനെതിരെ ഫെഫ്ക്കയ്ക്ക് പരാതി നല്‍കുമെന്ന് ജയരാജ് അറിയിച്ചു. എന്നാല്‍ സംവിധായകന്‍ എന്ന നിലയിലല്ല, നിര്‍മാതാവ് എന്ന നലിയിലാണ് ജയരാജിനെതിരെ നടപടിയെടുക്കുന്നതെന്നും അതുകൊണ്ട് ഫെഫ്ക്കയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ജയരാജിന്റെ പുതിയ ചിത്രമായ നായികയുടെ റീലിസിങ് ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam