»   » ചാമരം വീശുന്ന ഭരതസ്മരണ

ചാമരം വീശുന്ന ഭരതസ്മരണ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/07-29-bharathan-death-anniversary-2-aid0166.html">Next »</a></li></ul>
Bharathan
മലയാളസിനിമ ഭരതനില്ലാത്ത ഒരു വ്യാഴവട്ടം പിന്നിടുന്നു. പുത്തന്‍ഭാവുകത്വത്തിലൂടെ ഭരതന്‍ പകര്‍ന്നു നല്കിയ ദൃശ്യാനുഭവത്തിന് പകരം വെയ്ക്കാന്‍ മലയാളി പ്രേക്ഷകന് പുതിയതൊന്നില്ല.

1947 നവംബര്‍14ന് വടക്കാഞ്ചേരി ഏങ്കക്കാട് വീട്ടില്‍ ജനിച്ച ഭരതന്‍ സ്‌കൂള്‍ ഓഫ് ഫൈനാര്‍ട്‌സ് ഡിപ്‌ളോമ നേടി അമ്മാവനായ അന്നത്തെ പ്രശസ്ത സംവിധായകന്‍ പി.എന്‍ മേനോന്റെ അടുത്തെത്തി.

സിനിമയോടുള്ള ഭരതന്റെ അഭിനിവേശം തിരിച്ചറിഞ്ഞ മേനോന്‍ കലാകാരനായ ഭരതനെ കലാസംവിധാനമേഖലയിലേക്കാണ് നയിച്ചത്. കുറെ ചിത്രങ്ങള്‍ക്ക് കലാ സംവിധായകന്റെ മേലങ്കിയണിഞ്ഞ ഭരതന്‍ 1975ല്‍ പ്രയാണം എന്ന ചിത്രം സംവിധാനം ചെയ്തു.

പത്മരാജന്റെ തിരക്കഥയില്‍ വിടര്‍ന്ന അഭ്രകാവ്യം ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ മലയാളത്തിന് സമ്മാനിച്ചു. കഴിവുറ്റ ഒരു സംവിധായകന്റെ രംഗപ്രവേശം ഉജ്ജ്വലമാവുകയായിരുന്നു പ്രയാണത്തിലൂടെ.

അടുത്തപേജില്‍
പ്രയാണത്തിലൂടെ തുടക്കം

<ul id="pagination-digg"><li class="next"><a href="/news/07-29-bharathan-death-anniversary-2-aid0166.html">Next »</a></li></ul>
English summary
Director Bharathan is noted for being the founder of a new school of film making in Malayalam, along with Padmarajan, in the 1980s, which created films that were widely received while also being critically acclaimed

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam