»   » 3 ഇഡിയറ്റ്‌സ് മിനിസ്‌ക്രീനിലും ഹിറ്റ്

3 ഇഡിയറ്റ്‌സ് മിനിസ്‌ക്രീനിലും ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
3 Idiots
ബോളിവുഡിലെ ചരിത്ര വിജയത്തിന് ശേഷം അമീര്‍ ഖാന്റെ 3 ഇഡിയറ്റ്‌സ് മിനി സ്‌ക്രീനിലും റെക്കാര്‍ഡ് സൃഷ്ടിയ്ക്കുന്നു. കഴിഞ്ഞയാഴ്ച സോണി എന്റര്‍ടൈന്‍മെന്റ് ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ചാനലിന്റെ ടെലിവിഷന്‍ വ്യൂവര്‍ റേറ്റിങ് കുത്തനെ ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.. ജൂലായ് 25ന് വൈകിട്ട് പ്രദര്‍ശിപ്പിച്ച ചിത്രം 10.9 ടിവിആര്‍ ആണ് നേടിയത്.

ഇന്ത്യന്‍ ഹിന്ദി എന്റര്‍ടൈന്‍മെന്റ് ചാനലുകളില്‍ മൂന്നാം സ്ഥാനത്തെത്താന്‍ 3 ഇഡിയ്റ്റ്‌സ് സോണി ചാനലിനെ സഹായിച്ചുവെന്ന് അധികൃതര്‍ പറയുന്നു. പ്രേക്ഷകരര്‍ക്ക് ഏറ്റവും നല്ലതും മികച്ചതും നല്‍കുന്നതിന്റെ ഭാഗമായാണ് 3 ഇഡിയറ്റ്‌സ് സംപ്രേക്ഷണം ചെയ്തത്. ഇതിന് ഞങ്ങള്‍ക്ക് ലഭിച്ച പ്രതികരണം ഏറെ സന്തോഷം നല്‍കുന്നതാണ് സോണി ടെലിവിഷന്റെ മള്‍ട്ടി സ്‌ക്രീന്‍ മീഡിയ സിഇഒ മഞ്ജിത് സിങ് പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം ഇന്ത്യന്‍ പ്രേക്ഷകര്‍ കണ്ട ടെലിവിഷന്‍ പരിപാടിയെന്ന റെക്കാര്‍ഡാണ് 3 ഇഡിയറ്റ്‌സിന് കിട്ടയതെന്നും ചാനല്‍ അധികൃതര്‍ പറയുന്നു. 38 കോടി രൂപയ്ക്കാണ് 3 ഇഡിയറ്റസ് സോണി സ്വന്തമാക്കിയത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സാറ്റലൈറ്റ് റൈറ്റ് തുകയാണിത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam