»   » മഴയ്ക്കിടയിലും കൊച്ചിയ്ക്കിത് സിനിമാക്കാലം

മഴയ്ക്കിടയിലും കൊച്ചിയ്ക്കിത് സിനിമാക്കാലം

Posted By:
Subscribe to Filmibeat Malayalam
Pranayam
തകര്‍ത്തു പെയ്യുന്ന മഴയ്ക്കിടയിലും കൊച്ചിയില്‍ ഒരുപിടി മലയാള സിനിമകളുടെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു.മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന പ്രണയത്തിന്റെ സെറ്റില്‍ മഴ കാവല്‍ തുടരുകയാണ്. ഷൂട്ടിങ്ങിനെ കാര്യമായി ബാധിക്കുന്നുണ്ടെങ്കിലുംഅനുപംഖേറും ജയപ്രദയും കഴിഞ്ഞ ഒരാഴ്ചയായ് കേരളത്തിന്റെ മണ്‍സൂണ്‍ ആസ്വദിയ്ക്കുകയാണ്.

വാര്‍ധക്യത്തിലെ പ്രണയം പ്രമേയമാകുന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ഗെറ്റപ്പ് എന്ത് എന്ന് ആകാംഷ നിലനിര്‍ത്തികൊണ്ട് ബ്‌ളസ്സിയും കൂട്ടരും ചിത്രീകരണം തുടരുന്നത്.

പ്രണയത്തോടൊപ്പം മമ്മൂട്ടി,ഷാജി കൈലാസ്,രണ്‍ജി പണിക്കര്‍ ടീമിന്റെ കിങ് ആന്റ് കമ്മീഷണര്‍, എ.കെ.സാജന്റെ അസുരവിത്ത് എന്നീ സിനിമകളും കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്.

എകെ സാജന്‍ കഥ ,തിരക്കഥ,സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന അസുരവിത്ത് പൃഥ്വിയുടെ ഹിറ്റ് ചിത്രമായ വയലന്‍സിന്റെ രണ്ടാം ഭാഗമാണ്. കൊച്ചിയിലെ കാക്കനാട്ട് ഷൂട്ടിംങ്ങ് തുടങ്ങിയ അസുരവിത്തില്‍ ആസിഫലിയും സംവൃതസുനിലുമാണ് പ്രധാനകഥാപാത്രങ്ങള്‍.

English summary
Titled ‘The King and The Commissioner,’ the movie will have Mammootty and Suresh Gopi portraying Joseph Alex and Bharathchandran respectively. The movie will see director Shaji Kailas and scriptwriter Renji Panicker joining hands after a gap of 16 years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam