»   » സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ഇടുക്കി ഗോള്‍ഡ്

സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ഇടുക്കി ഗോള്‍ഡ്

Posted By:
Subscribe to Filmibeat Malayalam
Aashiq Abu
വെറുംവയറ്റില്‍ സിനിമ കാണരുതെന്ന് പ്രേക്ഷകരെ പഠിപ്പിച്ച ആഷിക് അബു പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. ഇടുക്കി ഗോള്‍ഡ് എന്നൊരു വേറിട്ടൊരു ടൈറ്റിലിലുള്ള ചിത്രവുമായാണ് ആഷിക് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2011ലെ വമ്പന്‍ ഹിറ്റായി മാറിയ സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ആഷിക്കിന്റെ പുതിയ ചിത്രം ഏതെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. മമ്മൂട്ടിയെ തന്നെ നായകനാക്കി ഗ്യാങ്സ്റ്റര്‍ എന്നൊരു ചിത്രം സംവിധായകന്‍ ഒരുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ തിരക്കഥ ജോലികള്‍ ആരംഭിയ്ക്കുകയും ചെയ്തു. എന്നാല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ട്രെന്റ് സെറ്ററായി മാറിയതോടെ വഴിമാറി നടക്കാന്‍ തന്നെ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

സന്തോഷ് എച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന കഥയെ ആസ്പദമാക്കിയാണ് പുതിയ സിനിമയെന്നാണ് അറിയുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കഥയില്‍ ആകൃഷ്ടനായാണ് ആഷിക് പുതിയ ചിത്രമൊരുക്കാന്‍ പ്ലാന്‍ ചെയ്തതെന്ന് സൂചനകളുണ്ട്.

വ്യത്യസ്ത കഥയും ട്രീറ്റ്‌മെന്റുമാണ് ഇടുക്കി ഗോള്‍ഡിന്റെ പ്ലസ് പോയിന്റായി സംവിധായകന്‍ കണ്ടതത്രേ. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവനായി വിരമിച്ചതിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ വ്യക്തിയെപ്പറ്റിയാണ് കഥ നടക്കുന്നത്. സ്‌കൂളിലെ പഴയസഹപാഠികളെ കാണണമെന്നാഗ്രഹിച്ച ഇയാള്‍ പത്രത്തിലൊരു പരസ്യം നല്‍കുന്നു. ഏതാനും ദിവസത്തിന് ശേഷം ഈ പരസ്യം കണ്ട് ഒരാളെത്തുന്നു. ഏഴാം ക്ലാസില്‍ പഠിച്ച ഈ കൂട്ടുകാരന്‍ എല്ലാം തികഞ്ഞൊരു കള്ളനാണെന്നറിയുന്നതോടെ ഇടുക്കി ഗോള്‍ഡിന്റെ കഥ മാറിമറിയുകയാണ്.

സാള്‍ട്ട് ആന്റ് പെപ്പര്‍ പോലെ ഇടുക്കി ഗോള്‍ഡും മലയാളിയ്ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ രുചിക്കൂട്ടുകള്‍ സമ്മാനിയ്ക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

English summary
Ad man-turned-filmmaker Aashiq Abu, who is basking in the success of his trend-setting film, Salt n’ Pepper, has reportedly announced his next film, Idukki Gold, which is penned by Shyman Pushkharan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam