»   » നടന്‍മാര്‍ സിനിമയെ ഇല്ലാതാക്കുന്നു

നടന്‍മാര്‍ സിനിമയെ ഇല്ലാതാക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Padmakumar
യുവ സംവിധായകന്‍ പത്മകുമാറിന് പ്രേക്ഷകരുടെ മനസ്സ് വായിച്ചെടുക്കാനുള്ള കഴിവുണ്ട്. ശിക്കാര്‍ എന്ന ഹിറ്റ് ചിത്രം പത്മകുമാറിന്റെ പ്രതിഭയെ വിളിച്ചോതുന്നതായിരുന്നു. ശിക്കാറിന് ശേഷം തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രവുമായി പത്മകുമാര്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.

അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പത്മകുമാര്‍  മലയാള സിനിമയിലെ വിലക്കുകളെ പറ്റിയും അതു സിനിമാമേഖലയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയെ കുറിച്ചും സംസാരിക്കുകയുണ്ടായി.

യഥാര്‍ത്ഥത്തില്‍ വിലക്കുകള്‍ സംഘടനകള്‍ തമ്മിലല്ല. നടന്‍മാരാണ് സിനിമയെ ഇല്ലാതാക്കുന്നതെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. അതുപോലെ തന്നെ സംഘടനകളെ നിലനിര്‍ത്താന്‍ വേണ്ടി ചിലച്ചിത്രപ്രവര്‍ത്തകര്‍ പ്രയത്‌നിക്കുകയാണ്.

സംഘടനകള്‍ക്ക് വേണ്ടി സിനിമ എന്നതിന് പകരം സിനിമയുടെ വളര്‍ച്ചയ്ക്ക് വേണ്ടി സംഘടനകള്‍ എന്ന നിലയിലേയ്ക്ക് മാറണമെന്നും പത്മകുമാര്‍ അഭിപ്രായപ്പെടുന്നു.

English summary
Director M Pathmakuar said actors spoil Malayala Cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X