അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വിദ്യ ബാലന്‍?

മമ്മൂട്ടിയും പൃഥ്വിരാജും മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവരല്ലെന്നും മോളിവുഡിന് പുറത്തും ഇവര്‍ക്ക് താരമൂല്യമുണ്ടെന്നും അമല്‍ നീരദ് പറയുന്നു. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും യോജിക്കുന്ന ഒരു നായികയെ മലയാളത്തിന് പുറത്തുനിന്ന് അന്വേഷിയ്ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. മോളിവുഡിന് പുറത്തും സിനിമയ്ക്ക് ബിസിനസ് കണ്ടെത്താനാണ് ഈ കാസ്റ്റിങിലൂടെ അമല്‍ നീരദ് ശ്രമിയ്ക്കുന്നത്.
സിനിമയുടെ പേര് രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നമാണെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അരിവാള്‍ ചുറ്റിക നക്ഷത്രം എന്നതു കൊണ്ട് നായകന്‍, വില്ലന്‍, നായിക എന്നിവരെയാണ് സൂചിപ്പിക്കുന്നത്. 1940-50 കാലഘട്ടമാണ് അമല്‍ നീരദ് ചിത്രത്തിന്റെ പശ്ചാത്തലം.
അരിവാള്‍ ചുറ്റിക നക്ഷത്രം arrival chuttika nakshathram mammootty prithviraj Amal neerad vidya balan അരിവാള്‍ ചുറ്റിക നക്ഷത്രം മമ്മൂട്ടി പൃഥ്വിരാജ് വിദ്യ ബാലന്‍ അമല്‍ നീരദ്


Click it and Unblock the Notifications