»   » ബഹിഷ്‌ക്കരണത്തോട്‌ യോജിപ്പില്ല: അമ്മ-ഫെഫ്‌ക

ബഹിഷ്‌ക്കരണത്തോട്‌ യോജിപ്പില്ല: അമ്മ-ഫെഫ്‌ക

Posted By:
Subscribe to Filmibeat Malayalam

ശ്രീനിവാസനെതിരെയുള്ള ബഹിഷ്‌ക്കരണം ഏതു സാഹചര്യത്തിലായാലും യോജിയ്‌ക്കാനാവില്ലെന്ന്‌ താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

ശ്രീനിയ്‌ക്കെതിരെയുള്ള നടപടി മാധ്യമങ്ങളിലൂടെ അറിയാനിട വന്നത്‌ നിര്‍ഭാഗ്യകരമാണ്‌. പ്രശ്‌നമെന്തായാലും ചര്‍ച്ചകളിലൂടെ പരിഹരിയ്‌ക്കണമെന്നും അമ്മ പ്രസിഡന്റ്‌ ഇന്നസെന്റും ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണനും ആവശ്യപ്പെട്ടു.

ഇത്‌ രണ്ടാം തവണയാണ്‌ ശ്രീനിയ്‌ക്കെതിരെ നിര്‍മാതാക്കള്‍ വിലക്കേര്‍പ്പെടുത്തുന്നത്‌. ഫിലിം ചേംബറിനെ അധിക്ഷേപിച്ചുവെന്നാരോപിച്ച്‌ മുന്‍പ്‌ നിര്‍മാതക്കള്‍ ശ്രീനിയ്‌ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരുന്നു.

അഞ്ചു വര്‍ഷം മുമ്പ്‌ അഡ്വാന്‍സ്‌ ആയി നല്‌കിയ അഞ്ച്‌ ലക്ഷം രൂപ തിരിച്ച്‌ നല്‌കിയില്ലെന്ന നിര്‍മാതാവ്‌ വിന്ധ്യന്റെ പരാതിയെ തുടര്‍ന്നാണ്‌ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ശ്രീനിയ്‌ക്കെതിരെ ഇപ്പോള്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌.ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്‌ത വടക്കുനോക്കിയന്ത്രത്തിന്റെ നിര്‍മാതാവ്‌ വിന്ധ്യനായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam