»   » ശിവമല്ലിക്കാവിലേയ്ക്ക് പൃഥ്വിയില്ല

ശിവമല്ലിക്കാവിലേയ്ക്ക് പൃഥ്വിയില്ല

Posted By:
Subscribe to Filmibeat Malayalam
Prithviraj
കാവ്യയും പൃഥ്വിരാജും ഒന്നിച്ച അനന്തഭദ്രം ഹിറ്റ് ചാര്‍ട്ടുകളിലിടം നേടിയ ചിത്രമായിരുന്നു. സന്തോഷ് ശിവന്റെ സംവിധാനവും ചായാഗ്രഹണത്തിലും പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഭദ്രാസനം എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജബ്ബാര്‍ കല്ലറയ്ക്കലാണ്.

പാതിവഴിയില്‍ വച്ച് സ്വപ്‌നങ്ങളും പ്രതീക്ഷകളും തകര്‍ന്നു പോയ ദിഗംബരനാണ് ഭദ്രാസനത്തിലെ പ്രധാന കഥാപാത്രം. രണ്ടാം ഭാഗത്തിലും കലാഭവന്‍ മണിയുണ്ടാവുമെന്നാണ് അറിയുന്നത്. എന്നാല്‍ ആദ്യ ചിത്രത്തില്‍ നായകനായ പൃഥ്വിരാജ് ഭദ്രാസനത്തില്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.

പൃഥ്വിയ്ക്കും കാവ്യയ്ക്കും പകരം പുതിയ നായകനും നായികയേയും തേടുകയാണ് സംവിധായകന്‍. എന്നാല്‍ അനന്തഭദ്രത്തിലെ ദിഗംബരനെ അനശ്വരമാക്കിയ മനോജ് കെ ജയന്‍ തന്നെയാവും പുതിയ ചിത്രത്തിലേയും വില്ലന്‍. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജബ്ബാര്‍ കല്ലറയുടെ ആദ്യ സിനിമയാണ് ഭദ്രാസനം.

English summary

 However, the sequel will retain only the villain, Manoj K Jayan, and Kalabhavan Mani
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam