»   » അനൂപ് കണ്ണനും മമ്മൂട്ടിയുടെ ഡേറ്റ്

അനൂപ് കണ്ണനും മമ്മൂട്ടിയുടെ ഡേറ്റ്

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടി സിനിമയുമായി ഹരിശ്രീ കുറിയ്ക്കാന്‍ മറ്റൊരു സംവിധായകന്‍ കൂടി വരുനന്നു. ലാല്‍ ജോസിന്റെ സഹായിയായി ഏറെക്കാലം പ്രവര്‍ത്തിയ്ക്കുന്ന അനൂപ് കണ്ണനാണ് മെഗാസ്റ്റാറിന്റെ ഡേറ്റ് ലഭിച്ചിരിയ്ക്കുന്നത്. ഒട്ടേറെ നവാഗതര്‍ക്ക് അവസരം നല്‍കിയ മമ്മൂട്ടി ഇതുവരെ അമ്പതില്‍പ്പരം സംവിധായകരെയാണ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്.

മമ്മൂട്ടിയെ നായകനാക്കി സംവിധാനം തുടങ്ങിയ മുന്‍ഗാമികള്‍ക്ക് ലഭിയ്ക്കാത്തൊരു ഭാഗ്യം കൂടി അനൂപിനെ തേടിയെത്തിയിട്ടുണ്ട്. മമ്മൂട്ടി തന്നെയായിരിക്കും ഈ സിനിമ നിര്‍മ്മിയ്ക്കുക.

അനൂപിന്റെ ഗുരുവായ ലാല്‍ ജോസും മമ്മൂട്ടി ചിത്രത്തിലൂടെയാണ് സംവിധാനരംഗത്ത് അരങ്ങേറിയത്. മറവത്തൂര്‍ കനവിലൂടെ തുടക്കം കുറിച്ച ലാല്‍ ജോസിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മലയാളത്തിലെ മുന്‍നിര തിരക്കഥാകൃത്തായ ക്ലാസ്‌മേറ്റ് ഫെയിം ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥ കൂടി അനൂപ് കണ്ണന്റെ പക്കലുണ്ട്. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട താരം ഉടന്‍ തന്നെ ഡേറ്റ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Mamootty is going to act and produce the movie. Anoop Kannan who has been the associate director of Lal Jose is the lucky guy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam