»   » രസതന്ത്രം പ്രൊഫസര്‍ വിശ്വംഭരനായി ബാബുരാജ്

രസതന്ത്രം പ്രൊഫസര്‍ വിശ്വംഭരനായി ബാബുരാജ്

Posted By:
Subscribe to Filmibeat Malayalam
Baburaj
ബാബുരാജ് തിരക്കഥയെഴുതി നായകനായി വേഷമിടുന്ന ചിത്രം നോട്ടി പ്രൊഫസര്‍ ഹരിനാരായണന്‍ സംവിധാനം ചെയ്യുന്നു. സിനിമനടിയായിരുന്ന ഭാര്യ അര്‍ച്ചനയേക്കാള്‍ പ്രശസ്തികൊണ്ട് ഉയരത്തിലെത്താന്‍ കൊതിക്കുന്ന കെമിസ്ട്രി പ്രൊഫസര്‍ വിശ്വംഭരന് പക്ഷേ പഠിപ്പിക്കുന്ന വിഷയത്തോടെ അതുമായി ബന്ധപ്പെട്ട മേഖലയിലോ അശേഷം താല്പര്യമില്ല.

യോഗ, ധ്യാനം, വ്യായാമം കൂടാതെ ശരീരസൌന്ദര്യകാര്യങ്ങളില്‍ തല്പരനായ പ്രൊഫസര്‍ കുട്ടികളോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നതും കുട്ടികള്‍ അയാളില്‍ നിന്നും പ്രതീക്ഷിക്കുന്നതും ഇതേ കാര്യങ്ങളാണ്.

അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്ന ഭാര്യ പ്രൊഫസറുടെ പൊങ്ങച്ചങ്ങള്‍ക്ക് കൂട്ടുനില്ക്കുകയും ചെയ്യുന്നു. ഇവരുടെ അയല്‍പക്കമായ് ഡിവൈഎസ്പി ചാക്കോയും ഭാര്യയും എത്തുന്നതോടെ കഥയില്‍ പുതിയ വഴിത്തിരിവുകളുണ്ടാവുന്നു.

പ്രൊഫസറുടെ പരിചയക്കാരനായ ചാക്കോയും പ്രൊഫസറും തമ്മിലുള്ള സൗഹൃദത്തിന് ചില സംഭവങ്ങളുമായി ബന്ധമുണ്ട്. ഇതറിയുന്നതോടെ അര്‍ച്ചന വിശ്വംഭരനെ നിയന്ത്രിക്കാന്‍ തുടങ്ങി ഇതിന് പുറമെ അഭിനയിക്കാനും ഒരുങ്ങുന്നു.

പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ രസകരമാക്കുന്നത്. ബാബുരാജിന്റെ ഭാര്യ അര്‍ച്ചനയായി ലക്ഷ്മി ഗോപാലസ്വാമി, ഇവരുടെ മക്കളായി മാസ്‌റര്‍ വിശാല്‍, മാളവിക, ഡി.വൈ.എസ് പി ചാക്കോ ടിനിടോം, ഭാരി ടെസ്സയായി ലെന എന്നിവര്‍ വേഷമിടുന്നു.

ഇവര്‍ക്കുപുറമെ ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍, രാജീവ് പിള്ള, കാതല്‍ സന്ധ്യ എന്നിവരാണ് മറ്റ് താരങ്ങള്‍.അണ്ണാമല ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ജോസ്, ശ്രീകാന്ത് പിള്ള എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
After taking a U- turn from his villainous roles, and working well as the comedian in the mega hit 'Salt N Pepper', Baburaj will now turn the hero material. The new movie titled as 'Naughty Professor' will have him as the title character who is trying to stay young at heart.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam