»   » മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ട്രസായി സോനു

മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ട്രസായി സോനു

Posted By:
Subscribe to Filmibeat Malayalam
ടൈറ്റില്‍ കണ്ട് ഞെട്ടേണ്ട, പുതിയ ചിത്രമായ 'ബെസ്റ്റ് ആക്ടറി'ന് വേണ്ടി ഡിസൈന്‍ ചെയ്ത പോസ്റ്ററിലാണ് മമ്മൂട്ടി രജനിയുമായി കൈകോര്‍ക്കുന്നത്. നവാഗത സംവിധായകന്‍ മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ആക്ടറിന്റെ പോസ്റ്റര്‍ വേറിട്ടൊരു ശൈലിയിലാണ് ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.

രജനിയ്ക്ക് പുറമെ അമിതാഭ് ബച്ചനും എംജിആറിന്റെയുമെല്ലാം ഇടയ്ക്ക് മമ്മൂട്ടി നില്‍ക്കുന്ന പോസ്റ്റര്‍ ആരെയും ആകര്‍ഷിയ്ക്കും. ഇതിന് പുറമെ മറ്റു ചില കിടിലന്‍ പോസ്റ്ററുകളും സിനിമയ്ക്ക് വേണ്ടി അണിയറപ്രവര്‍ത്തകര്‍ തയാറാക്കിയിട്ടുണ്ട്.

നേരത്തെ 'സിനിമാക്കഥ'യെന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ബെസ്റ്റ് ആക്ടറായി മാറിയിരിക്കുന്നത്. സിനിമാ നടനാവണമെന്ന മോഹവുമായി നടക്കുന്ന ഒരു സ്‌കൂള്‍ അധ്യാപകന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

ഫാഷന്‍ ഫോട്ടോഗ്രാഫി മേഖലയില്‍ പ്രശസ്തനായ മാര്‍ട്ടിന്റെ ആദ്യ ചിത്രത്തില്‍ നായികയാവുന്നത് സോനുവാണ്. ഒരു മ്യൂസിക് ടീച്ചറായാണ് സോനു വേഷമിടുന്നത്. ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കൊച്ചിയിലും ഒറ്റപ്പാലത്തുമായി ചിത്രീകരിയ്ക്കുന്ന ബെസ്റ്റ് ആക്ടറിന്റെ ക്യാമറമാന്‍ അജയ് വിന്‍സന്റാണ്. ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ നൗഷാദ് നിര്‍മ്മിയ്ക്കുന്ന ബെസ്റ്റ് ആക്ടര്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായി തിയറ്ററുകളിലെത്തും

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam