»   » പോക്കിരിയുടെയും അലക്‌സാണ്ടറുടെയും കഥ തുടങ്ങി

പോക്കിരിയുടെയും അലക്‌സാണ്ടറുടെയും കഥ തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Mammootty, Mohanlal And Jayaram
അടുത്ത കാലത്തൊന്നും മലയാള സിനിമ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വമ്പന്‍ പോരാട്ടത്തിന് ബോക്‌സ് ഓഫീസ് ഒരുങ്ങി.

സമരങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും താത്കാലിക വിരാമിട്ട് മോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ നേര്‍ക്കുനേരെയെത്തുമ്പോള്‍ സിനിമാ വിപണി തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.

മമ്മൂട്ടി, പൃഥ്വിരാജ്, മോഹന്‍ലാല്‍, ജയറാം സിനിമകള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ മികച്ച ചിത്രങ്ങള്‍ക്ക് പിന്നാലെ പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

മമ്മൂട്ടി-പൃഥ്വി ടീമിന്റെ പോക്കിരി രാജ, മോഹന്‍ലാലിന്റെ അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രമായ കഥ തുടരുന്നു എന്നീ സിനിമകള്‍ വരണ്ടുണങ്ങിക്കിടക്കുന്ന തിയറ്ററുകളിലെക്ക് പെരുമഴയായി പെയ്യുമ്പോള്‍ ആഘോഷിയ്ക്കുന്നത് പ്രേക്ഷകര്‍ തന്നെയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam