»   » മമ്മൂട്ടിയ്ക്ക് തുടര്‍ച്ചയായ നാലാം പരാജയം

മമ്മൂട്ടിയ്ക്ക് തുടര്‍ച്ചയായ നാലാം പരാജയം

Posted By:
Subscribe to Filmibeat Malayalam
Bombay March 12
കരിയറില്‍ മമ്മൂട്ടിയ്ക്ക് വീണ്ടും തിരിച്ചടികളുടെ കാലം. കഴിഞ്ഞ വര്‍ഷം മോളിവുഡില്‍ രാജാവായി വിരജിച്ച നടന് 2011ല്‍ പരാജങ്ങളുടെ കഥ മാത്രമേ പറയാനുള്ളൂ.

മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രമായ ബോംബെ മാര്‍ച്ച് 12 ബോക്‌സ് ഓഫീസില്‍ വന്‍തകര്‍ച്ചയാണ് നേരിടുന്നത്. നല്ലൊരു തിരക്കഥ എങ്ങനെ മോശമായി ചിത്രീകരിയ്ക്കാമെന്നതിന്റെ ഉദാഹരണമായി മാറുകയാണ് ഈ ബാബു ജനാര്‍ദ്ദനന്‍ സിനിമ.

തിരക്കഥ പ്ലസ് പോയിന്റായിട്ടും സംവിധാനത്തിലെ പാളിച്ചകളാണ് ബോംബെയ്ക്ക വിനയായത്. തീവ്രവാദം പ്രമേയമാക്കി അടുത്തകാലത്തിറങ്ങിയ സിനിമകളില്‍ മികച്ചുനിന്നിട്ടും മമ്മൂട്ടി ചിത്രത്തിന് ഭേദപ്പെട്ട ഇനീഷ്യല്‍ കളക്ഷന്‍ പോലും നേടാനാവുന്നില്ല.

ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ നാലാമത്തെ പരാജയമാണിത്. ആഗസ്റ്റ് 13, ഡബിള്‍സ്, ദി ട്രെയിന്‍ ഈ നിരയിലേക്ക് ബോംബെയും എത്തിപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

പ്രേക്ഷകര്‍ മോശമെന്ന് വിധിയെഴുതാത്ത സിനിമയ്ക്ക് മാര്‍ക്കറ്റിങിലുണ്ടായ പാളിച്ചകളും കനത്ത മഴയും തിരിച്ചടിയായി.

സിബി മലയിലിന്റെ വയലിനും കനത്ത തകര്‍ച്ചയാണ് തിയറ്ററുകളില്‍ നേരിടുന്നത്. അതേ സമയം വികെ പ്രകാശിന്റെ ത്രീ കിങ്‌സ് അത്യാവശ്യം കളക്ഷനുമായി മുന്നോട്ടു പോകുന്നുണ്ട്. സീരിയസ്സായ സിനിമകളെ കൈയ്യൊഴിഞ്ഞ് വെറും കോമാളിത്തം കണ്ട് ചിരിയ്ക്കുന്നവരായി പ്രേക്ഷകര്‍ മാറിയെന്ന സന്ദേശമാണ് ത്രീ കിങ്‌സ് മലയാള സിനിമയ്ക്ക് ലഭിയ്ക്കുന്നത്.

English summary
Mammooty's far superior stylishly made Mumbai March 12, has failed miserably at the box-office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam