»   » ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചു

ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചു

Posted By:
Subscribe to Filmibeat Malayalam
IFFK
ജനപങ്കാളിത്തം കൊണ്ടും സിനിമകളുടെ വൈവിധ്യം കൊണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ഫിലിംഫെസ്‌റിവലാണ് തിരുവനന്തപുരം ആസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റിവല്‍ ഓഫ് കേരള.

സംസ്ഥാന സര്‍ക്കാര്‍ ആതിഥ്യമരുളുന്ന ഈ ചലച്ചിത്രോത്സവത്തിന് 300 രൂപയായിരുന്ന റജിസ്‌ട്രേഷന്‍ ഫീസ് ഒറ്റയടിക്ക് 500 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കയാണ് ഈ വര്‍ഷം. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 300രൂപ മാത്രമേ ജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്നുള്ളു എന്നിരിക്കെ തിരുവനന്തപുരത്ത് ചാര്‍ജ്ജ് വര്‍ദ്ധനയെ ന്യായീകരിക്കാനാവില്ല.

ഫിലിം സൊസൈറ്റികളുടെ സജീവമായ പങ്കാളിത്തത്തില്‍ സൌജന്യമായി പ്രാതിനിധ്യം അനുവദിച്ചുകൊണ്ട് നടത്തിയിരുന്ന കേരളത്തിന്റെ ഔദ്യോഗിക ചലച്ചിത്രമേള പിന്നീട് 100 രൂപ ഫീസ് ൗടാക്കുകയായിരുന്നു. തുടര്‍ന്നു 200 രൂപയും പിന്നീട് 300 രൂപയിലെത്തുകയുമായിരുന്നു.

തിരുവനന്തപുരത്തും കൊച്ചിയിലും കാഴിക്കോട്ടുമായി മാറിമാറി നടത്തിയിരുന്ന മേള ഇപ്പോള്‍ തിരുവനന്തപുരം ആസ്ഥാനമാക്കി തെരെഞ്ഞെടുത്തു കഴിഞ്ഞു. കൂടുതല്‍ തിയറ്റര്‍ സൗകര്യവും യാത്രസൗകര്യവും കൊച്ചിയിലായിട്ടും മേള തിരുവനന്തപുരത്ത് ഒതുക്കുന്നത് ചില തല്പര കക്ഷികളുടെ താത്പര്യം മാത്രമാണ്.

മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളില്‍ നല്ല പങ്കും മലബാര്‍ മേഖലയില്‍ നിന്നാണ്. ദുരിത പൂര്‍ണ്ണമായ തീവണ്ടിയാത്രയും, വലിയ തോതിലുള്ള ലോഡ്ജിംഗ് ചാര്‍ജ്ജും, ഉയര്‍ന്ന ഭക്ഷണ നിരക്കും, യാതൊരു തത്വദീക്ഷയുമില്ലാതെ ഓട്ടോചാര്‍ജ്ജും ഓരോ മേളയിലും പ്രതിനിധികളെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കാഴ്ചയുടെ ഈ മഹോത്സവത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാനെങ്കിലും സര്‍ക്കാറും സാംസ്‌ക്കാരിക വകുപ്പും അക്കാദമിയും ശ്രദ്ധിക്കേണ്ടതുണ്ട്. നവംബര്‍ ഇരുപത്തഞ്ചിനുശേഷം രജിസ്‌റര്‍ ചെയ്യുന്നവര്‍ക്ക് 600 രൂപയാണത്രേ ചാര്‍ജ്ജ്. സിനിമ കാണാന്‍ എല്ലാം മറന്ന് ദൂരസ്ഥലത്തുനിന്ന് എത്തുന്ന വരെ നിരുത്സാഹപ്പെടുത്തുന്നതാണ് ഈ പരിഷ്ക്കാരങ്ങള്‍ എന്ന് സംശയമില്ല.

English summary
The delegate registration for the 16th International Film Festival of Kerala began on Saturday. November 25 is the last date for applying for registration, log on to www.iffk.in. Those who wish to register can also register at the FFSI office at Kalabhavan till November 20. After November 20 only online registration will be available, Kerala State Chalachitra Academy said in a press release here.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam