»   » എരിവും പുളിയുമായി ലാലിന്റെ സ്പാനിഷ് മസാല

എരിവും പുളിയുമായി ലാലിന്റെ സ്പാനിഷ് മസാല

Posted By:
Subscribe to Filmibeat Malayalam
Dileep and Boban
ലാല്‍ജോസും ദിലീപും ഒരുമിച്ചപ്പോഴൊക്കെ മലയാളികള്‍ക്ക് നല്ല ചലച്ചിത്രാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക്‌ശേഷം ലാല്‍ ജോസ് വീണ്ടും ദിലീപുമായി ഒന്നിയ്ക്കുകയാണ് സ്പാനിഷ് മസാല എന്ന ചിത്രത്തിലൂടെ.

മിസ്റ്റര്‍ ബട്‌ലര്‍ എന്ന കോമഡിച്ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും പാചകക്കാരന്റെ വേഷമണിയുന്ന ചിത്രമാണ് ഇത്. ചാന്തുപൊട്ടിനുശേഷം ബെന്നി.പി.നായരമ്പലവും ലാല്‍ജോസും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സ്പാനിഷ് മസാലയ്ക്കുണ്ട്.

അതുകൊണ്ട്തന്നെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വര്‍ധിക്കുകയും ചെയ്യും. ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ നൌഷാദ് നിര്‍മ്മിക്കുന്ന ചിത്രം ആഗസ്‌റ് ഒടുവില്‍ സ്‌പെയിനില്‍ തുടങ്ങും.

സ്‌പെയിനില്‍ പ്രോഗ്രാം അവതരിപ്പിക്കാനായി പോകുന്ന മിമിക്രി ട്രൂപ്പിലെ അംഗത്തിന് ഒരു പ്രത്യേക സാഹചര്യത്തില്‍ പാചകക്കാരന്‍ ആകേണ്ടിവന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ആസ്‌ത്രേലിയന്‍ മോഡലായ ഡാനിയേല സാച്ചിലാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയാവുന്നത്. കുഞ്ചാക്കോ ബോബന്‍ , ബിജുമേനോന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദ

ദിലീപിന് വ്യത്യസ്തമായ വേഷങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ചന്ദ്രനുദിക്കുന്നദിക്കില്‍, മീശമാധവന്‍, മുല്ല, രസികന്‍, ചാന്തുപൊട്ട്, മേരിക്കുണ്ടൊരുകുഞ്ഞാട്, തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇവയില്‍ പലചിത്രങ്ങളും ഹിറ്റുകളായിരുന്നു. പഴയഫോമിലേക്ക് തിരിച്ചുവരുന്ന ദിലീപിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ് സ്പാനിഷ് മസാല.

English summary
The cast and crew of director Laljose Mechery's next, Spanish Masala are in Spain. Lead actors Dileep and Daniela Zacherl were seen on location filming this rom-com,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam