»   » ഒറിജിനലുകളെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌

ഒറിജിനലുകളെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌

Posted By:
Subscribe to Filmibeat Malayalam
Suraj Venjaramood
ഒറിജിനല്‍ ഹീറോകളെ കടത്തിവെട്ടി സുരാജ്‌ വെഞ്ഞാറമ്മൂടിന്റെ ഡ്യൂപ്ലിക്കേറ്റ്‌ മുന്നിലേക്ക്‌. അതേ സുരാജ്‌ ആദ്യമായി നായകനായെത്തിയ ഡ്യൂപ്ലിക്കേറ്റ്‌ ഇപ്പോള്‍ ബോക്‌സ്‌ ഓഫീസില്‍ മത്സരിയ്‌ക്കുന്നത്‌ ഒന്നാം നമ്പര്‍ താരചിത്രങ്ങളോടാണ്‌.

1.7 കോടിയുടെ ബജറ്റില്‍ പൂര്‍ത്തിയായ ചിത്രം റിലീസ്‌ ചെയ്‌ത രണ്ട്‌ ആഴ്‌ച പിന്നിട്ടപ്പോള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ലൗഡ്‌ സ്‌പീക്കര്‍, റോബിന്‍ഹുഡ്‌, വൈരം എന്നീ ചിത്രങ്ങളുടെ പിന്നിലാണ്‌ നിന്നിരുന്നത്‌. എന്നാല്‍ എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രേക്ഷക പിന്തുണയോടെ ഡ്യൂപ്ലിക്കേറ്റ്‌ മുന്നിലേക്ക്‌ കുതിയ്‌ക്കുകയാണ്‌. നായികയും സംവിധായകനും എന്തിന്‌ നിര്‍മാതാവ്‌ പോലും പുതുമുഖമായ ഡ്യൂപ്ലിക്കേറ്റ്‌ ഈ വര്‍ഷത്തെ ഹിറ്റ്‌ സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിയ്‌ക്കുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. നവാഗതനായ ഷിബു പ്രഭാകര്‍ സംവിധാനം ചെയ്‌ത ഡ്യൂപ്ലിക്കേറ്റിന്റെ നിര്‍മ്മാതാവ് സഞ്‌ജയ്‌ സെബാസ്റ്റ്യനാണ്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ഡ്യൂപ്ലിക്കേറ്റിന്റെ വിജയത്തോടെ നായക വേഷങ്ങളിലേക്ക്‌ ഒട്ടേറെ ഓഫറുകളാണ്‌ സുരാജിനെ തേടിയെത്തുന്നത്‌. എന്നാല്‍ തന്റെ നിലനില്‍പിന്റെ അടിസ്ഥാനം കോമഡി-സപ്പോര്‍ട്ടിങ്‌ റോളാണെന്ന്‌ അറിയാവുന്ന താരം
അതിലുറച്ച്‌ നിന്ന്‌ മുന്നോട്ട്‌ നീങ്ങാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌. നിലവില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്ന സുരാജ്‌ അതെല്ലാം ഒതുങ്ങിയിട്ട്‌ മാത്രമേ ഇനി നായകനാവുകയുള്ളൂ എന്ന്‌ ചുരുക്കം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam