»   » പൃഥ്വിരാജ് സൂപ്പര്‍-ജെനീലിയ

പൃഥ്വിരാജ് സൂപ്പര്‍-ജെനീലിയ

Posted By:
Subscribe to Filmibeat Malayalam
Genelia
ബോളിവുഡിന്റെ ബബ്ലി ഗേള്‍ ജെനീല തന്റെ ആദ്യ മലയാള ചിത്രമായ ഉറുമിയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലെ മികച്ച ക്യാമറമാനായ സന്തോഷ് ശിവന്റെ സംവിധാന സംരഭമായ ഉറുമി മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്.

ഉറുമിയുടെ വര്‍ക്കുകള്‍ അവസാനിച്ചുവെന്ന് വ്യക്തമാക്കിയ ജെനീലിയ നായകന്‍ പൃഥ്വിരാജിനെ പുകഴ്ത്താനും മറന്നില്ല. പൃഥ്വി അതിശയിപ്പിയ്ക്കുന്ന നടനാണെന്നും സന്തോഷ് ശിവന്‍ തന്റെ ഏറ്റവും മികച്ച സംവിധായകനാണെന്നും ജെനി പറയുന്നു. ഉറുമി മോളിവുഡിലെ തന്റെ അരങ്ങേറ്റമായിരിക്കുമെന്നും ജെനിയുടെ ട്വിറ്റര്‍ സന്ദേശത്തിലുണ്ട്.

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജ്റ്റ് സിനിമയായ ഉറുമി നിര്‍മിയ്ക്കുന്നത് പൃഥ്വിയും സന്തോഷും ചേര്‍ന്നാണ്. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത സൂപ്പര്‍ക്ലൈമാക്‌സാണ് സിനിമയ്‌ക്കെന്ന് പൃഥ്വി നേരത്തെ പറഞ്ഞിരുന്നു.

ആര്യ, നിത്യാ മേനോന്‍, വിദ്യാ ബാലന്‍, പ്രഭുദേവ, തബു എന്നിങ്ങനെ വന്‍താര നിര തന്നെ ഉറുമിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

English summary
Bubbly girl Genelia has completed the shoot of Urumi, directed by India’s most proficient cinematographer-turned-filmmaker Santosh Sivan in Tamil, Hindi, English and Malayalam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam