»   » സുകുമാരിയ്‌ക്ക്‌ ജന്മദിനാശംസകള്‍ നേരാം

സുകുമാരിയ്‌ക്ക്‌ ജന്മദിനാശംസകള്‍ നേരാം

Posted By:
Subscribe to Filmibeat Malayalam

Sukumari
കഴിഞ്ഞ കുറെ ദശകങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ്‌ സുകുമാരി എന്ന താരം. പഴയ തലമുറയിലെ താരങ്ങള്‍ക്കൊപ്പം അഭിനയം ജീവിതം ആരംഭിച്ച സുകുമാരി യുവതാരങ്ങള്‍ക്കൊപ്പമോ ഒരുപക്ഷേ അതിനെക്കാളേറെയോ ചലച്ചിത്ര രംഗത്ത്‌ ഇന്നും സജീവമായി നില്‍ക്കുന്നു.

ഹാസ്യമായാലും ഗൗരവമേറിയ വേഷങ്ങളയാലും എല്ലാം ആ കൈയില്‍ ഭദ്രമാണെന്നതിന്‌ അവര്‍ മികവുറ്റതാക്കിയ നൂറുക്കണക്കിന്‌ കഥാപാത്രങ്ങള്‍ തന്നെയാണ്‌ സാക്ഷി.

അശംസിയ്ക്കൂ, പൂച്ചെണ്ട് നല്‍കൂ

അഭിനയരംഗത്ത്‌ സജീവമായി ദശകങ്ങള്‍ പിന്നിട്ട സുകുമാരി വിവിധ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി 2000ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രയധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മറ്റൊരു താരം വേറെയുണ്ടോയെന്ന്‌ സംശയമാണ്‌. മലയാളത്തില്‍ ഇപ്പോഴുള്ള ഒട്ടുമിക്ക താരങ്ങളുടെയും അമ്മ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള സുകുമാരി ചേച്ചിയെ അവരെല്ലാവരും ഒരമ്മയെപ്പോലെ തന്നെയാണ്‌ കരുതുന്നത്‌.

1940ല്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ജനിച്ച സുകുമാരി ഒരറിവ്‌ എന്ന തമിഴ്‌ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത്‌. തിരുവിതാംകൂര്‍ സഹോദരിമാരെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന ലളിത പത്മിനി രാഗിണിമാരുടെ അടുത്ത ബന്ധു കൂടിയാണ്‌ അവര്‍.

ഒക്ടോബര്‍ ആറിന്‌ ജന്മദിനമാഘോഷിച്ച മലയാളിയുടെ പ്രിയപ്പെട്ട സുകുമാരി ചേച്ചിയ്‌ക്ക്‌ നമുക്ക്‌ ആശംസകള്‍ നേരാം.

 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam