»   » ജയസൂര്യയുടെ പിഗ് മാന്‍

ജയസൂര്യയുടെ പിഗ് മാന്‍

Posted By:
Subscribe to Filmibeat Malayalam
Jayasurya
വേറിട്ടവേഷങ്ങളുടെ ഇഷ്ടക്കാരനായ ജയസൂര്യയുടെ പുതിയചിത്രമാണ് പിഗ് മാന്‍. ഒട്ടേറെ ഹസ്രചിത്രങ്ങളുടെ സംവിധായകനായ അവിര റബേക്കയാണ് സംവിധായകന്‍.

അവിര റബേക്കയുടെ തകരച്ചെണ്ട എന്ന ആദ്യചിത്രം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ചാപ്പാകുരിശ്്, ട്രാഫിക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച രമ്യ നമ്പീശനാണ് ഈ ചിത്രത്തില്‍ നായിക.

പ്രിയനന്ദന്റെ ദേശീയ അംഗീകാരം കരസ്ഥമാക്കിയ പുലിജന്മത്തിന്റെ രചന നിര്‍വ്വഹിച്ച എന്‍.പ്രഭാകരനാണ് പിഗ് മാന്റെ തിരക്കഥ എഴുതുന്നത്. ആഗോളീകരണകാലത്തെ കേരളീയ സാമൂഹ്യപരിസരം അടയാളപ്പെടുത്തുന്ന ചിത്രത്തില്‍ ഗവേഷകനായ ചെറുപ്പക്കാരനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.

തന്റെ അന്വേഷണവഴിയില്‍ ഈ ഗവേഷകന്‍ ഒരു പന്നി ഫാമിലെത്തിപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കാതല്‍. ശ്രീ സൂര്യ ഫിലിംസിന്റെ ബാനറില്‍
ടി.ആര്‍ ശ്രീരാജ് നിര്‍മ്മിക്കുന്ന പിഗ് മാന്റെ പൂജ എറണാകുളം അവന്യൂ
സെന്റര്‍ ഹോട്ടലില്‍ നടന്നു.

സിബിമലയില്‍ ഭദ്ര ദീപം കൊളുത്തിയ ചടങ്ങില്‍ ശശി പറവൂര്‍, ലെനിന്‍ രാജേന്ദ്രന്‍, സുരേഷ് ഉണ്ണിത്താന്‍ , ഡോക്ടര്‍ ബിജു, ബി. ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, രമ്യ നമ്പീശന്‍, ശാന്തകുമാരി തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

ജഗതി ശ്രീകുമാര്‍, തലൈവാസല്‍ വിജയ്, സുരാജ് വെഞ്ഞാറമൂട്, കെപിഎസി ലളിത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം പ്രദീപ്
നായര്‍. പി.പി.രാമചന്ദ്രന്റെ വരികള്‍ക്ക് ഗൌതം സംഗീതം നല്‍കുന്നു.

English summary
Malayalam actor Jayasurya is now all set to essay the role of a pigman in his new film titled Pigman. The movie would be directed by Thakarachenda fame Avira Rebecca and produced by TR Sreeraj under the banner of Sreeraj Films. According to sources, the movie would start rolling very soon,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam