»   » കമല്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക്‌ പകരം മോഹന്‍ലാല്‍

കമല്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക്‌ പകരം മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ വമ്പന്‍ വിജയം നേടിയ എ വെനസ്‌ഡേയുടെ റീമേയ്‌ക്കില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്‌. മമ്മൂട്ടിയ്‌ക്ക്‌ പകരം മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരമായ മോഹന്‍ലാലിനെ അഭിനയിപ്പിക്കാനാണ്‌ കമല്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

കമലുമൊത്ത്‌ അഭിനയിക്കുന്ന കാര്യം മമ്മൂട്ടി സ്ഥിരീകരിച്ചിരുന്നില്ല. പ്രൊജക്ടില്‍ നിന്ന്‌ മമ്മൂട്ടിയെ ഒഴിവാക്കിയെന്ന വാര്‍ത്തകളോട്‌ കമലും പ്രതികരിച്ചിട്ടില്ല. രണ്ടാഴ്‌ച മുമ്പാണ്‌ വെനസ്‌ഡേയുടെ തമിഴ്‌ പതിപ്പില്‍ മമ്മൂട്ടിയും കമലും ഒരുമിയ്‌ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്‌.

Mohanlal
നസറുദ്ദീന്‍ ഷായും അനുപം ഖേറും തകര്‍ത്തഭിനയിച്ച എ വെനസ്‌ഡേ ബോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളിലാന്നായിരുന്നു. ഒരു സാധാരണ മനുഷ്യനായി നസറുദ്ദീന്‍ ഷായും പോലീസ്‌ ഓഫീസറായി അനുപം ഖേറും വേഷമിട്ട വെനസ്‌ഡേ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടമാണ്‌ പ്രമേയമാക്കിയിരുന്നത്‌.

ഈ റീമേയ്‌ക്ക്‌ ചിത്രത്തിന്‌ പുറമെ തലൈവന്‍ ഇരുക്കിറാന്‍ എന്ന ചിത്രത്തിലും മോഹന്‍ലാല്‍-കമല്‍ ജോഡികള്‍ അണിനിരക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. തന്റ ഡ്രീം പ്രൊജക്ടായ മര്‍മ്മയോഗി നിര്‍ത്തിവെച്ചു കൊണ്ടാണ്‌ കമല്‍ മറ്റു സിനിമകളുടെ പിന്നാലെ നീങ്ങുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam