»   » ബുദ്ധദേവിന്റെ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍

ബുദ്ധദേവിന്റെ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
ദേശീയ അവാര്‍ഡ് ജേതാവായ ബംഗാളി സംവിധായകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനുമായ ബുദ്ധദേവ് ദാസ് ഗുപ്ത മലയാളത്തില്‍ ചിത്രമെടുക്കുന്നു.

ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് സമ്മാനിച്ച ബുദ്ധദേവിന്റെ ചിത്രത്തില്‍ മമ്മൂട്ടിനായകനായെത്തും. ചിത്രത്തില്‍ ഒരു അധ്യാപകന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക.

മലയാളത്തില്‍ ചിത്രമെടുക്കാനും മമ്മൂട്ടിയെ നായകനാക്കാനുമുള്ള തന്റെ ആഗ്രഹം ബുദ്ധദേവ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം ഇദ്ദേഹം മമ്മൂട്ടിയുമായി ചര്‍ച്ചചെയ്യുകയും നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടി ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ മറ്റു ചര്‍ച്ചകള്‍ക്കായി അദ്ദേഹം ഉടന്‍ കേരളത്തിലെത്തും. 2011 അവസാനത്തോടെ തന്റെ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനിടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സലിം കുമാറിനെയും പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടന്‍ ഗണേശിനെയും തന്റെ പുതിയ ബംഗാളി ചിത്രത്തില്‍ അഭിനയിപ്പിക്കുമെന്ന് ബുദ്ധദേവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മലയാളത്തില്‍ ഒരു ചിത്രമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Mammootty will be part of Bengali film maker Buddhadeb Dasgupta's forthcoming Malayalam movie penned by Dasgupta himself. This is the first time Dasgupta is making a film in Malayalam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam