»   » മമ്മൂട്ടി വാള്‍ട്ട്‌ ഡിസ്‌നി ചിത്രത്തിലേക്ക്‌?

മമ്മൂട്ടി വാള്‍ട്ട്‌ ഡിസ്‌നി ചിത്രത്തിലേക്ക്‌?

Posted By:
Subscribe to Filmibeat Malayalam
വാള്‍ട്ട്‌ ഡിസ്‌നി നിര്‍മ്മിയ്‌ക്കുന്ന 19 സ്റ്റെപ്പ്‌സില്‍ നിന്നും കമല്‍ഹാസന്‍ പിന്‍വാങ്ങിയ സാഹചര്യത്തില്‍ ആ വേഷത്തിലേക്ക്‌ മമ്മൂട്ടിയെ പരിഗണിയ്‌ക്കുന്നതായി റിപ്പോര്‍ട്ട്‌. ഭരത്‌ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കളരിഗുരുക്കളുടെ വേഷമായിരുന്നു കമലിന്‌ നിശ്ചയിച്ചിരുന്നത്‌.

എന്നാല്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന കമലിന്റെ നിര്‍ദ്ദേശം ഭരത്‌ബാല തള്ളിയതോടെയാണ്‌ ഉലകാനായകന്‍ പത്തൊമ്പതാം അടവില്‍ നിന്നും ചുവട്‌ മാറ്റിയത്‌. ജാപ്പനീസ്‌ താരം തടനോബു അസാനോ യോദ്ധാവായി അഭിനയിക്കുന്ന ചിത്രത്തില്‍ അസിനാണ്‌ നായിക. ഇതിന്‌ വേണ്ടി കളരി പരിശീലിയ്‌ക്കുന്ന തിരക്കിലാണ്‌ അസിന്‍.

ജാപ്പനീസ്‌ യോദ്ധാവിനെ കളരി അഭ്യസിപ്പിയ്‌ക്കുന്ന ഗുരുവിന്റെ വേഷത്തില്‍ നിന്നാണ്‌ കമല്‍ പിന്‍മാറിയത്‌. ഈ രംഗങ്ങള്‍ കേരളത്തില്‍ വെച്ച്‌ ചിത്രീകരിയ്‌ക്കാനും ഭരത്‌ബാല നിശ്ചിയിച്ചിരുന്നു.

മമ്മൂട്ടിയെ ചിത്രത്തില്‍ അഭിനയിക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. അതേ സമയം ഇക്കാര്യത്തില്‍ ഉറപ്പ്‌ പറയാന്‍ മമ്മൂട്ടി തയാറായില്ലെന്നും സൂചനയുണ്ട്‌. മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ അണിയറിയില്‍ പുരോഗമിയ്‌ക്കുന്നതാണ്‌ ഈ വമ്പന്‍ പ്രൊജക്ടുമായി സഹകരിയ്‌ക്കാന്‍ മമ്മൂട്ടി മടിയ്‌ക്കുന്നതത്രേ. 120 കോടിയ്‌ക്ക്‌ മേല്‍ ചെലവ്‌ പ്രതീക്ഷിയ്‌ക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രവുമായി സഹകരിയ്‌ക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ്‌ അവതാളത്തിലാവുമെന്ന കാര്യമുറപ്പാണ്‌.

മമ്മൂട്ടിയുടെ ഡേറ്റ്‌ ലഭിച്ചില്ലെങ്കില്‍ വിക്രമിനെ കൊണ്ടുവരാനാണ്‌ 19 സ്റ്റെപ്പ്‌സിന്റെ അണിയറക്കാര്‍ ശ്രമിയ്‌ക്കുന്നത്‌. എആര്‍ റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എംടിയാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam