»   » സിബിഐ ഡയറിക്കുറിപ്പ്-5: കടലാസ് ജോലികള്‍ തുടങ്ങി

സിബിഐ ഡയറിക്കുറിപ്പ്-5: കടലാസ് ജോലികള്‍ തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Mammootty
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഇന്‍വെസ്റ്റിഗേഷന്‍ മൂവിയായ ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ കടലാസ് ജോലികള്‍ ആരംഭിച്ചുവെന്ന് സംവിധായകന്‍ കെ മധു. എസ്എന്‍ സ്വാമിയുടെ തിരക്കഥ ഉടന്‍ പൂര്‍ത്തിയാവുമെന്നും അടുത്തവര്‍ഷം തന്നെ സിബിഐയുടെ അഞ്ചാം ഭാഗം തിയറ്ററുകളിലെത്തുമെന്നും മധു പറയുന്നു.

ഇന്ത്യന്‍ സിനിമയില്‍ ഒരു സിനിമയുടെ അഞ്ചാം ഭാഗം വളരെ അപൂര്‍വമാണ്്. തിരക്കഥാകൃത്ത്(എസ്എന്‍ സ്വാമി), സംവിധായകന്‍ (കെ മധു), സംഗീത സംവിധായകന്‍(ശ്യാം), നായകന്‍ (മമ്മൂട്ടി) ഈ കൂട്ടുകെട്ട് സിനിമയുടെ അഞ്ച് ഭാഗങ്ങളിലും തുടരുന്നത് മറ്റൊരു അപൂര്‍വതയായി മധു ചൂണ്ടിക്കാണിയ്ക്കുന്നു.

1988ല്‍ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറുപ്പിന്റെ തുടര്‍ച്ചയായി 89ല്‍ ജാഗ്രതയും 2004ല്‍ സേതുരാമയ്യര്‍ സിബിഐയും തൊട്ടടുത്ത വര്‍ഷം നേരറിയാന്‍ സിബിഐയും തിയറ്ററുകളിലെത്തിയത്.

ലോക്കല്‍ പൊലീസ് അന്വേഷണം പരാജയപ്പെടുമ്പോള്‍ കേസന്വേഷണം സിബിഐയ്ക്ക് പോകുന്നതും അവര്‍ കുറ്റവാളികളെ കണ്ടെത്തുന്നതുമായിരുന്നു നാല് ഭാഗങ്ങളുടെയും പ്രമേയം. അഞ്ചാം ഭാഗത്തിലും കഥ ഇതുതന്നെയായിരിക്കുമെന്നും എന്നാല്‍ സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ലെന്നും ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ മധു വെളിപ്പെടുത്തുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam