»   » ലാല്‍ ഏഞ്ചല്‍ ജോണിന്റെ തിരക്കുകളിലേക്ക്‌

ലാല്‍ ഏഞ്ചല്‍ ജോണിന്റെ തിരക്കുകളിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Mohanlal
അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ ദുബായ്‌ ഷെഡ്യൂള്‍ തീര്‍ത്ത്‌ തിരികെയെത്തിയ മോഹന്‍ലാല്‍ പുതിയ ചിത്രമായ ഏഞ്ചല്‍ ജോണിന്റെ വര്‍ക്കുകളിലേക്ക്‌ കടന്നു.

സ്‌പീഡ്‌ ഫെയിം ജയസൂര്യയാണ്‌ ഏഞ്ചല്‍ ജോണിന്റെ സംവിധായകന്‍. തമിഴിലെ പ്രശസ്‌ത നടനായ ഭാഗ്യരാജിന്റെ മകന്‍ ശന്തനുവാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നത്‌. ചിത്രത്തില്‍ നായകനല്ലെങ്കിലും ഏറെ പ്രധാനപ്പെട്ട റോളിലാണ്‌ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്‌.

മോഹന്‍ലാലിന്റെ പഴയകാല നായികയായിരുന്ന അംബികയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. നിത്യ മേനോനും മംമ്‌തയുമാണ്‌ ചിത്രത്തിലെ നായികമാര്‍. ഇവര്‍ക്ക്‌ പുറമെ ലാലു അലക്‌സ്‌, ഭീമന്‍ രഘു, വിജയരാഘവന്‍, സോന നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

ലാലിന്റെ പുതിയ ചിത്രമായ ഭ്രമരത്തിന്‌ വേണ്ടി ക്യാമറ ചലിപ്പിച്ച അജയ്‌ വിന്‍സെന്റ്‌ തന്നെയാണ്‌ ഏഞ്ചല്‍ ജോണിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്‌. ഭ്രമരത്തിലെ ഛായാഗ്രഹണം അജയന്‌ ഏറെ അഭിനനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു.

ക്രിയേറ്റീവ്‌ ടീമിന്റെ ബാനറില്‍ കെകെ നാരായണന്‍ നിര്‍മ്മിയ്‌ക്കുന്ന ഏഞ്ചല്‍ ജോണ്‍ ലാലിന്റെ മാക്‌സ്‌ ലാബാണ്‌ വിതരണം ചെയ്യുക. ചിത്രം റംസാന്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam