»   » അമ്മയ്‌ക്ക്‌ പേരിട്ട നടന്‍

അമ്മയ്‌ക്ക്‌ പേരിട്ട നടന്‍

Subscribe to Filmibeat Malayalam

മലയാള സിനിമാ താരങ്ങളുടെ സംഘടനയ്‌ക്ക്‌ അമ്മയെന്ന ഏറെ അര്‍ത്ഥതലങ്ങളുള്ള പേര്‌ നിര്‍ദ്ദേശിച്ചത്‌ മുരളിയെന്ന നടനായിരുന്നു. അസോസിയേഷന്‍ ഓഫ്‌ മലയാളം മൂവി ആര്‍ട്ടിസ്റ്റസ്‌‌ എന്നാണ്‌ സംഘടനയുടെ മുഴുവന്‍ പേരെങ്കിലും അമ്മയെന്ന ചുരുക്കെഴുത്തിലൂടെ അതിനെ അര്‍ത്ഥഗര്‍ഭമാക്കാന്‍ മുരളിയ്‌ക്ക്‌ കഴിഞ്ഞു.

കാലങ്ങളായി ഈ പേര്‌ എല്ലാവരും പറയാറുണ്ടെങ്കിലും മുരളിയാണ്‌ സംഘടനയ്‌ക്ക്‌ ഈ പേര്‌ നല്‌കിയതെന്ന്‌ അധികം പേര്‍ക്കും അറിയില്ല. അമ്മയ്‌ക്ക്‌ പേരിട്ടെങ്കിലും സംഘടനയുടെ യോഗങ്ങളില്‍ മുരളിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു. സംഘടനയുടെ കൂട്ടായ്‌മകളില്‍ നിന്നും മുരളി വിട്ടുനിന്നതിന്റെ കാരണങ്ങള്‍ അടുത്ത സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയുമായിരുന്നില്ല.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട്‌ സ്വരൂപിയ്‌ക്കുന്നതിന്‌ വേണ്ടി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തി നിര്‍മ്മിച്ച ട്വന്റി 20 എന്ന ചിത്രത്തിലും മുരളി അഭിനയിച്ചിരുന്നില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam