»   » ബ്യാരി മികച്ച ചിത്രം; വിദ്യ ബാലന്‍ നടി

ബ്യാരി മികച്ച ചിത്രം; വിദ്യ ബാലന്‍ നടി

Posted By:
Subscribe to Filmibeat Malayalam
Vidya Balan-Bhyari
അമ്പത്തിയൊമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരനേട്ടത്തില്‍ മലയാള സിനിമ പിന്തള്ളപ്പെട്ടപ്പോള്‍ അന്യഭാഷാചിത്രങ്ങളിലൂടെ മലയാളികള്‍ തിളങ്ങി. മലയാളിയായ കെ.പി സുവീരന്‍ സംവിധാനം ചെയ്ത ബ്യാരിയാണ് മികച്ച ചിത്രം. മറാഠി ചിത്രമായ ദേവൂളിനൊപ്പമാണ് 'ബ്യാരി' മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടത്. ഭൂപീന്ദര്‍ സിംഗ് ആണ് മികച്ച സംവിധായകന്‍.

ബോളിവുഡ് ചിത്രമായ 'ഡേര്‍ട്ടി പിക്ചറ'ിലെ അഭിനയത്തിന് വിദ്യാ ബാലന് മികച്ച നടിക്കുള്ള പുരസ്‌കാരം
നേടി. 'ദേവൂളി'ലെ അഭിനയത്തിലൂടെ ഗിരീഷ് കുല്‍ക്കര്‍ണിയാണ് മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനായത്. തെന്നിന്ത്യന്‍ മാദക നടിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതം അനാവരണം ചെയ്ത ചിത്രത്തില്‍ മികച്ച അഭിനയമാണ് വിദ്യ കാഴ്ചവച്ചതെന്ന് രോഹിണി ഹട്ടങ്കടി അദ്ധ്യക്ഷയായ ജൂറി വിലയിരുത്തി.

ദക്ഷിണ കന്നഡ പ്രദേശത്ത് മുസ്ലിങ്ങള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത 'ബ്യാരി' ഭാഷയിലെടുത്തതാണ് ബ്യാരി എന്ന ചിത്രം. 'ബ്യാരി'യിലെ നാദിറ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മലയാളി നടി മല്ലികയ്ക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്.

രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് പ്രാദേശിക ഭാഷാ വിഭാഗത്തില്‍ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്ത'ത്തിന് ജൂറിയുടെ പ്രത്യേകം പരാമര്‍ശം ലഭിച്ചു.

ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സുശീന്ദ്രന്‍ സംവിധാനം ചെയ്ത അഴഗാര്‍ സ്വാമിയിന്‍ കുതിരൈ എന്ന തമിഴ് ചിത്രത്തിനാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് അപ്പുക്കുട്ടി മികച്ച സഹനടനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

സില്‍ക് സ്മിതയുടെ ജീവിതം പശ്ചാത്തലമാക്കി മിലാന്‍ ലുത്തീരിയ ഒരുക്കിയ ഡേര്‍ട്ടി പിക്ചറിലെ അഭിനയ മികവില്‍ അവാര്‍ഡിനായി വിദ്യാ ബാലന് കാര്യമായ മത്സരം ആരില്‍ നിന്നുമുണ്ടായില്ല. മലയാളത്തില്‍ നിന്ന് അഞ്ച് ചിത്രങ്ങള്‍ ദേശീയ അവാര്‍ഡിനായി മത്സരിച്ചെങ്കിലും ഒന്നു പോലും അവസാന റൗണ്ടിലെത്തിയില്ല.

മികച്ച ചലച്ചിത്രഗ്രന്ഥം ആര്‍.ഡി ബര്‍മ്മന്‍ദി മാന്‍ ദി മ്യൂസിക്, ജയ് ഭിം കോംറേഡ് സംവിധാനം ചെയ്ത ആനന്ദ് പട്‌വര്‍ധന് നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. 'ആന്‍ വി പ്ലേ ഓണ്‍' നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രമായി.

രോഹിണി ഹട്ടങ്കടി അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. മലയാളത്തില്‍ നിന്ന് കെ.പി കുമാരനും ജൂറിയില്‍ അംഗമായിരുന്നു

മറ്റു പുരസ്‌കാരങ്ങള്‍:
മികച്ച സംവിധായകന്‍: ഭൂപീന്ദര്‍ സിംഗ്,മികച്ച ഗായിക: രൂപ ഗാംഗുലി, മികച്ച ഗായകന്‍: ആനന്ദ് ഭാട്ടെ, മികച്ച സംഗീത സംവിധായകന്‍: നീല്‍ദത്ത്(സിന്ദഗി ദുബാര നാ മിലേഗെ), മികച്ച ഗാനരചിതാവ്: അമിതാഭ് ഭട്ടാചാര്യ, മികച്ച നവാഗത സംവിധായകന്‍: കുമാര രാജ ത്യാഗരാജന്‍(ആരണ്യകാണ്ഡം), മികച്ച ചലച്ചിത്ര ഗ്രന്ഥം: അനില്‍ ഭട്ടാചാരി രചിച്ച 'ആര്‍.ഡി.ബര്‍മന്‍-ദ് മാന്‍ ദ് മ്യൂസിക്', മികച്ച സ്‌പോര്‍ട്‌സ് ഫിലിം: അക്ഷയ് റോയ് സംവിധാനം ചെയ്ത 'ഫിനിഷ് ലൈന്‍', മികച്ച ചലച്ചിത്ര നിരൂപകന്‍: അസം എഴുത്തുകാരനായ മനോജ് ഭട്ടാചാര്‍ജി, മികച്ച നവാഗത ചിത്രം: സൈലന്റ് പോയന്റ്, മികച്ച കഥേതര ചിത്രം: ആന്‍ഡ് വി പ്ലേ ഓണ്‍

English summary
Byari, the first film in the Beary language spoken in coastal Kannada, and Marathi film Deool won the prestigious Best Feature National Awards on Wednesday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam