»   » കാവ്യ: നിശാല്‍ ചന്ദ്ര 23നുള്ളില്‍ മറുപടി നല്‍കണം

കാവ്യ: നിശാല്‍ ചന്ദ്ര 23നുള്ളില്‍ മറുപടി നല്‍കണം

Posted By:
Subscribe to Filmibeat Malayalam
Kavya
നടി കാവ്യാമാധവന്‍ ഗാര്‍ഹിക പീഡനം ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷിയോട് മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 23ന് മുമ്പായിട്ടാണ് നിഷാല്‍ ചന്ദ്രയും കുടുംബവും കാവ്യയുടെ ആരോപണത്തിന് മറുപടി നല്‍കേണ്ടത്.

കേസ് രണ്ടുതവണ പരിഗണിച്ചപ്പോഴും, കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്ന എതിര്‍ഭാഗം അഭിഭാഷകന്റെ വാദത്തെ കാവ്യയുടെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു.

ഇതേ തുടര്‍ന്നാണ് 23 നു മറുപടി പറയാന്‍ ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ട് എ. ഇജാസ് നിര്‍ദേശിച്ചത്.
വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ ഭര്‍തൃവീട്ടുകാര്‍ തന്നെ പലതരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും ഇതിനാല്‍ ബന്ധം വേര്‍പെടുത്തണമെന്നുമാണ് കാവ്യയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തിലൊരു സംഭവമില്ലെന്നും പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നില്‍ കാവ്യമാത്രമാണെന്നുമാണ് നിശാല്‍ വാദിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam