»   » പാതിരാമണലിന് ശനിദശ: പത്മകുമാര്‍

പാതിരാമണലിന് ശനിദശ: പത്മകുമാര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/07-padmakumar-disappointed-over-pathiramanal-2-aid0031.html">Next »</a></li></ul>
M Padmakumar
മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ഹിറ്റ് ചിത്രമായ ശിക്കാറിന് ശേഷം സംവിധായകന്‍ പത്മകുമാര്‍ പ്രഖ്യാപിച്ച പ്രൊജക്ടാണ് പാതിരാമണല്‍. ശിക്കാറിന്റെ തരംഗത്തില്‍ പ്രഖ്യാപിച്ചതായതിനാല്‍ത്തന്നെ പാതിരാമണല്‍ വലിയ പ്രതീക്ഷകളുയര്‍ത്തുകയും ചെയ്തിരുന്നു.

ആദ്യം നടന്‍ പൃഥ്വിരാജിനെ നായകനാക്കിയായിരുന്നു പത്മകുമാര്‍ ഈചിത്രം പ്ലാന്‍ ചെയ്തത്. എന്നാല്‍ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നമായപ്പോള്‍ ജയസൂര്യയെ നായകനാക്കിയതായി പ്രഖ്യാപിച്ചു, ഷൂട്ടിങും തുടങ്ങി. പക്ഷേ ചിത്രമിപ്പോഴും എങ്ങുമെത്താതെ നില്‍ക്കുകയാണ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ചും മമ്മൂട്ടിയെ നായകനാക്കിയെടുത്ത പരുന്ത് എന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ചും പത്മകുമാര്‍ പറയുന്നുണ്ട്.

പാതിരാമണലിനെ ശനിദശ വിട്ടുമാറുന്നില്ല, ഷൂട്ടിംഗ് ഇരുപത്തിയഞ്ചു ശതമാനത്തോളം പൂര്‍ത്തിയാക്കി. ഇതിനിടെ ജയസൂര്യയുടെ കാലിനേറ്റ പരുക്ക് എല്ലാം അവതാളത്തിലാക്കി. ജയസൂര്യ സുഖപ്പെട്ടപ്പോഴയേയ്ക്കും മഴക്കാലം കഴിഞ്ഞു.

കുട്ടനാട്ടില്‍ ഒരു മഴക്കാലത്തു നടക്കുന്ന കഥയാണിത്. കഥയില്‍ മഴയ്ക്കു വളരെ പ്രാധാന്യമുള്ളതിനാല്‍ ഇനി അടുത്ത മഴക്കാലത്തേ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയൂ- പത്മകുമാര്‍ പറയുന്നു.

പാതിരാമണലിനുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടിട്ടും ഷൂട്ടിംഗ് മുടങ്ങിയപ്പോള്‍ സങ്കടം തോന്നി. നിരാശയുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ. അതില്‍നിന്നു പുറത്തുവന്നല്ലേ മതിയാകൂ?- പത്മകുമാര്‍ ചോദിക്കുന്നു. ബാബു ജനാര്‍ദനനാണ് പാതിരാമണലിന് തിരക്കഥ ഒരുക്കുന്നത്.

അടുത്തപേജില്‍
പരുന്ത്-മാടമ്പി മത്സരം പാടില്ലായിരുന്നു

<ul id="pagination-digg"><li class="next"><a href="/news/07-padmakumar-disappointed-over-pathiramanal-2-aid0031.html">Next »</a></li></ul>
English summary
Director M Padmakumar said that he is diappointed over his new project, Pathiramanal, with Jayasurya. And he also said that the competition between Mohanlal's Madambi and Mammootty's Parundu was sad

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam