»   » നയന്‍താരയും പ്രഭുദേവയും കോടതിയില്‍ ഹാജരാകണം

നയന്‍താരയും പ്രഭുദേവയും കോടതിയില്‍ ഹാജരാകണം

Posted By:
Subscribe to Filmibeat Malayalam
Nayantara
നടി നയന്‍താരയില്‍നിന്നു ഭര്‍ത്താവും പ്രമുഖ നടനും സംവിധായകനുമായ പ്രഭുദേവയെ വിട്ടുകിട്ടണമെന്ന ഭാര്യ റംലത്തിന്റെ പരാതിയില്‍ നടന്‍ പ്രഭുദേവയോടും നയന്‍താരയോടും 19ന് മുഖ്യകുടുംബ കോടതിയില്‍ ഹാജരാകാന്‍ ജഡ്ജി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് നയന്‍താരയെ വിവാഹം ചെയ്താല്‍ താന്‍ ആത്മഹത്യചെയ്യുമെന്ന ചൂണ്ടിക്കാട്ടി റംലത്ത് കോടതിയില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഭര്‍ത്താവും നയന്‍താരയും ഒന്നിയ്ക്കുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ റംലത്ത് അനിശ്ചിത നിരാഹാരസമരം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

റംലത്തിന് മക്കള്‍ക്കും പിന്തുണ നല്‍കിക്കൊണ്ട് ചെന്നൈയില്‍ ചൊവ്വാഴ്ച വിവിധ വനിതാ സംഘടനകള്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. നയന്‍താര തമിഴ് സംസ്‌കാരത്തെ അപമാനിക്കുന്നുവെന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ഇവര്‍ നയന്‍താരയുടെ ഫോട്ടോയും കട്ട് ഔട്ടുകളും കത്തിക്കുകയും ചെയ്തിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam