»   » ബോക്‌സ്ഓഫീസിലും മഴക്കെടുതി

ബോക്‌സ്ഓഫീസിലും മഴക്കെടുതി

Posted By:
Subscribe to Filmibeat Malayalam
Janapriyan
കാലവര്‍ഷം മോളിവുഡ് ബോക്‌സ്ഓഫീസിലും നാശം വതിയ്ക്കുന്നു. തോരാതെ പെയ്യുന്ന മഴയില്‍ ജനം വീടിന് പുറത്തിറങ്ങാന്‍ മടിയ്ക്കുന്നത് തിയറ്റര്‍ കളക്ഷനില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.

നേരത്തെ തന്നെ കളക്ഷന്‍ ദുര്‍ബലമായ പല സിനിമകളുടെയും ഗതി മഴയുടെ വരവോടെ കൂടുതല്‍ കഷ്ടത്തിലായിട്ടുണ്ട്. മമ്മൂട്ടിയുടെ ദ ട്രെയിന്‍, വിനയന്റെ രഘുവിന്റെ സ്വന്തം റസിയ എന്നിവയാണ് മഴക്കെടുതി ഏറ്റവുമധികം നേരിടുന്നത്. കഴിഞ്ഞ ഞായറാഴ്ച മഴ കടുത്തത് ഇരുസിനിമകളെയും ഹോള്‍ഡ്ഓവറിലേക്ക് തള്ളിവിട്ടു.

ഒരാഴ്ച മുമ്പേ റിലീസ് ചെയ്ത ജയസൂര്യയുടെ ജനപ്രിയനും കാലവര്‍ഷം വില്ലനാവുകയാണ്. അത്യാവശ്യം നല്ല അഭിപ്രായം ലഭിച്ച ചിത്രത്തിന്റെ കളക്ഷനിലും കാര്യമായ ഇടിവു നേരിടുന്നുണ്ട്. സമ്മര്‍ സീസണില്‍ സൂപ്പര്‍ഹിറ്റായി മാറിയ സീനിയേഴ്‌സിന്റെ കളക്ഷനും മഴയില്‍ കുതിര്‍ന്നിട്ടുണ്ട്.

മണ്‍സൂണ്‍ കടുക്കുമെന്ന് കണ്ടറിഞ്ഞ് രതിനിര്‍വേദം ശങ്കരനും മോഹനും എന്നീ ചിത്രങ്ങളുടെ റീലീസ് മാറ്റിയത് നല്ല തീരുമാനമെന്നാണ് സിനിമാപണ്ഡിറ്റുകള്‍ വിലയിരുത്തുന്നത്.

English summary
Heavy rain has badly hit the Mollywood Box-Office has collections has nosedived.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam