»   » രതിനിര്‍വേദം തുടങ്ങുന്നു

രതിനിര്‍വേദം തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Jayabharathi
രതിനിര്‍വേദം റീമേക്കിന്റെ ഷൂട്ടിങ് ടികെ രാജീവ് കുമാര്‍ തുടങ്ങുന്നു. സെപ്റ്റംബര്‍ മൂന്നാം വാരത്തോടെ നിലമ്പൂരില്‍ ചിത്രീകരണം തുടങ്ങാനാണ് രാജീവ് കുമാറിന്റെ പ്ലാന്‍.

നീലത്താമരയ്ക്ക് ശേഷം രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് രതിനിര്‍വേദം നിര്‍മ്മിയ്ക്കുന്നത്. പുതുമുഖ താരങ്ങളുമായെത്തിയ നീലത്താരമ രേവതി കലാമന്ദിറിന് ലാഭം നേടിക്കൊടുത്തിരുന്നു. ഇതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് രതിനിര്‍വേദം റീമേക്കിന് സുരേഷ് കുമാര്‍ തയ്യാറായത്.

1978ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദത്തില്‍ ജയഭാരതിയും കൃഷ്ണചന്ദ്രനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. പത്മരാജന്‍റെ 'രതിനിര്‍വേദം" എന്ന നോവലാണ് പിന്നീട് ചലച്ചിത്രരൂപം കൈക്കൊണ്ടത്. റീമേക്കിലും പുതിയ മുഖങ്ങളെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

രാജീവ് കുമാറിന്റെ അവസാന ചിത്രമായ ഒരു നാള്‍ വരും ബോക്‌സ് ഓഫീസില്‍ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. എന്നാല്‍ അതൊന്നും ഈ സംവിധായകനെ പുതിയ പ്രൊജക്ടില്‍ നിന്നും പിന്തിരിപ്പിയ്ക്കുന്നില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam