»   » മോളിവുഡില്‍ കണ്ണുനട്ട് സദ

മോളിവുഡില്‍ കണ്ണുനട്ട് സദ

Posted By:
Subscribe to Filmibeat Malayalam
sadha
തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ പയറ്റി തെളിഞ്ഞ സദയ്ക്ക് മലയാളത്തിലഭിനയിക്കാനൊരു മോഹം.

മലയാളമണ്ണ് സദയ്ക്ക് അത്ര അപരിചിതമൊന്നുമല്ല.ജയറാമിനൊപ്പം ചെയ്ത 'നോവല്‍' ഒരു പരാജയമായിരുന്നെങ്കിലും അതിലെ 'പ്രീയനന്ദിനി' സദയെ മലയാളികള്‍ക്ക് സുപരിചിതയാക്കി. അന്നേ സദ മലയാളത്തിലേയ്ക്കു മടങ്ങി വരണമെന്ന് തീരുമാനിച്ചതാണ്.

ഡേറ്റില്ലാതിരുന്നതു കൊണ്ടാണത്രേ ഇതുവരെ സദ മലയാളത്തില്‍ നടിക്കാതിരുന്നത്. പക്ഷേ ഇപ്പോള്‍ കമ്മിറ്റു ചെയ്തിരിക്കുന്ന സിനിമകള്‍ കൂടുതലും മലയാളത്തിലാണ്.കന്നിപ്പടം പരാജയമായതിന്റെ പേടിയൊന്നും സദയ്ക്കില്ല. തമിഴ് പടമായ '' പുലിവേഷ''ത്തിന്റെ സെറ്റിലാണ് സദയിപ്പോള്‍.

English summary
Sadha, who is a popular face in Tamil Nadu, Andhra Pradesh and Karnataka, is now eyeing on Kerala. Mollywood is not totally new for her, as her 2008 flick "Novel" made her hog attention there already.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam