»   » നടി ശ്രീയ സരണിന് നേരെ ആക്രമണം

നടി ശ്രീയ സരണിന് നേരെ ആക്രമണം

Posted By:
Subscribe to Filmibeat Malayalam
Shriya Saran
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ശ്രീയ സരണിന് നേരെ ആക്രമണം. ഹൈദരാബാദില്‍ തെലങ്കാന അനുകൂലികാണ് നടിയ്ക്ക് നേരെ ആക്രമണമഴിച്ചുവിട്ടത്. ടിവി ക്യാമറയ്ക്ക് മുന്നില്‍ 'ജയ് തെലങ്കാന' എന്ന മുദ്രാവാക്യം മുഴക്കണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം.

തെലുങ്ക് ചിത്രമായ അല്ലാരി നരേഷിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് ശ്രീയ ഹൈദരാബാദിലെത്തിയത്. ലൊക്കേഷനിലെത്തിയ അക്രമികള്‍ നടിയോട് ജയ് തെലങ്കാന എന്ന മുദ്രാവാക്യം വിളിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അപകടം മണത്ത നടി 29കാരിയായ താരം അത് ചെയ്‌തെങ്കിലും ശബ്ദം തീരെ കുറഞ്ഞുപോയി. ഇതിന് പിന്നാലെ ശ്രീയകാറിനുള്ളില്‍
കയറുകയും ചെയ്തു. കുപിതരായ തെലങ്കാന വാദികള്‍ നടിയുടെ കാറിന്റെ ചില്ലുള്‍ എറിഞ്ഞുതകര്‍ത്തു. ഭാഗ്യം കൊണ്ട് മാത്രമാണ് താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് നടി പറഞ്ഞു. പകല്‍ സമയത്ത് അക്രമം നടക്കുമ്പോള്‍ പൊലീസ് സമീപത്തുണ്ടായിരുന്നുവെന്നും ശ്രീയ പറയുന്നു.

സംഭവത്തില്‍ ട്വിറ്ററിലൂടെയാണ് നടി പ്രതിഷേധം അറിയിക്കുന്നത്. താന്‍ ഇന്ത്യയിലാണ് ജനിച്ചതെന്നും സ്വാതന്ത്ര്യവും സുരക്ഷയും തന്റെ അവകാശമാണെന്നും ശ്രീയ ട്വിറ്റ് ചെയ്തിട്ടുണ്ട്. അക്രമികള്‍ എറിഞ്ഞുതകര്‍ത്ത കാറിന്റെ ചിത്രങ്ങളും നടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Shriya Saran was attacked by alleged pro Telangana activists today morning. The actress was in her car when protestors threw stones at her car, smashing the glass. One stone just went past her without injuring her. The protesters wanted her to say Jai Telangana for the TV camera.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam